Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അദാനി- എംഎസ്‍സി കരാർ; വിഴിഞ്ഞ് കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ കുത്തക അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എം.എസ്.സി– അദാനി ഓഹരി കൈമാറ്റത്തിന് നിലവിൽ സർക്കാർ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓഹരി കൈമാറ്റം നടത്തണമെങ്കിൽ സർക്കാർ അനുമതി നിർബന്ധമാണെന്നും, എന്നാൽ ഇതുവരെ അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ ജാഗ്രതയോടെ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനവും അഞ്ച് പ്രധാന കാര്യങ്ങൾ പരിഗണിച്ചായിരിക്കും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി നിയമസഭയ്ക്ക് ഉറപ്പ് നൽകി. തുറമുഖത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ആശങ്കകൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Advertisement
WhiteswanTV Footer