Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളം ഭരിക്കുന്നത് ഗവർണറോ BJPയോ?ഭരണം മാറിയതോടെ എളുപ്പമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേന്ദ്ര സർക്കാരിന്റെ നയപരവും ഭരണപരവുമായ താല്പര്യങ്ങൾ അടിച്ചേല്പിക്കുന്നതിനുള്ള നീക്കങ്ങളെ ചെറുത്തതിലൂടെ കഴിഞ്ഞ പത്ത് വർഷങ്ങളിൽ ഗവർണറുമായി ഏറ്റുമുട്ടേണ്ടിവന്നിരുന്നു എൽഡിഎഫ് സർക്കാരിന്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നിലവിലെ രാജേന്ദ്ര അർലേക്കറുമായി നിരന്തരം തർക്കങ്ങളും നിയമപോരാട്ടങ്ങളും വരെ എൽഡിഎഫ് സർക്കാരിന് നടത്തേണ്ടിവന്നു. സർക്കാർ പരിപാടികളിൽ ഭാരതാംബയെ പ്രതിഷ്ഠിക്കുവാനും സർവകലാശാലാ വൈസ് ചാൻസലർമാർ, സിൻഡിക്കേറ്റ്, സെനറ്റ് അംഗങ്ങൾ എന്നിവരുടെ നിയമനങ്ങളിൽ ബിജെപി അനുഭാവമുള്ളവരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങളായിരുന്നു അന്നത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും നിലവിലെ ഗവർണറായ രാജേന്ദ്ര അർലേക്കറും ശ്രമിച്ചത്.

അതിനെതിരെ എൽഡിഎഫും സർക്കാരും ഭരണപരവും നിയമപരവും രാഷ്ട്രീയവുമായ ചെറുത്തുനില്പ് നടത്തി. എല്ലാ ദിവസവും ഗവർണറും സർക്കാരും തമ്മിലുള്ള പോര് വാർത്ത മാധ്യമങ്ങളിൽ ഇടംപിടിച്ചു. എന്നാൽ, പുതിയ സർക്കാർ അതികാരത്തിലേറിയതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഗവർണർ യാതൊരു എതിർപ്പുമില്ലാതെ തന്റെ രാഷ്ട്രീയ, സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ തുടങ്ങി. എതിർപ്പ് ഉന്നയിക്കുന്നില്ലെന്ന് മാത്രമല്ല ഓരോ ന്യായം പറഞ്ഞ് അത് ശരിവയ്ക്കുന്ന സമീപനവുമാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എംജി സർവകലാശാലയുടെ വൈസ് ചാൻസലറായി സംഘ്പരിവാർ അധ്യാപക സംഘടനാ നേതാവ് ഡി മാവൂതിനെ നിയമിച്ചുകൊണ്ടായിരുന്നു ഗവർണർ അർലേക്കറുടെ തുടക്കം. സംഘ്പരിവാർ അധ്യാപക സംഘടനയായ കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സംഘിന്റെ സ്ഥാപകരിലൊരാളും നേതാവുമായിരുന്നു മാവൂത്. മാവൂതിനെ ഗവർണർ വിസിയാക്കിയത് പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റുപിടിച്ചപ്പോൾ ഗവർണറുമായി ഒരു വഴക്കിനോ ഏറ്റുമുട്ടലിനോ ഞങ്ങളില്ലേ എന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സ്വീകരിച്ചത്. അത് ഗവർണർക്ക് തന്റെ ഇഷ്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു അനുവാദം തന്നെയായിരുന്നു.

പിന്നീടങ്ങോട്ട് തന്റെയും തന്റെ പാർട്ടിയുടെയും അജണ്ടകളാണ് ഗവർണ്ണർ നടപ്പാക്കിയത്. മഹാത്മാഗാന്ധി സർവകലാശാല സെനറ്റിലേക്ക് ബിജെപി ദേശീയ സമിതിയംഗം, വിവിധ സംഘ്പരിവാർ സംഘടനകളുമായി ബന്ധമുള്ളവർ എന്നിങ്ങനെ 19 പേരെ നിയമിച്ചിട്ടും യുഡിഎഫ് സർക്കാർ ഒരക്ഷരം മറുത്തുപറയാൻ തയാറായില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനുശേഷം യോഗാ ദിനവുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുചേർക്കുന്നതും കേരളം കണ്ടതാണ്. അതിനെതിരെ ചീഫ് സെക്രട്ടറി കത്ത് നൽകിയെങ്കിലും യോഗം ചേർന്നതല്ല, കൂടിയാലോചന മാത്രമായിരുന്നു എന്ന ലോക്ഭവന്റെ വിശദീകരണത്തിൽ തൃപ്തിയടഞ്ഞ് പത്തി മടക്കി.

ഇതിനെല്ലാം ശേഷമാണ് കാർഷിക സർവകലാശാലാ വൈസ് ചാൻസലറെയും സ്വന്തം ഇഷ്ടപ്രകാരം ഗവർണർ നിയമിച്ചിരിക്കുന്നത്. ഡോ. ടി സജിത റാണിയെയാണ് താൽക്കാലിക വിസിയായി ഗവർണർ ഏകപക്ഷീയമായി നിയമിച്ചിരിക്കുന്നത്. നിലവിൽ വിസി ആയിരുന്ന ബി അശോക് IAS നെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റിയതോടെ ഉണ്ടായ ഒഴിവിലേക്കാണ് സംഘ്പരിവാർ അധ്യാപക സംഘനാ നേതാവായ സജിത റാണിയുടെ നിയമനം. സർക്കാർ നൽകിയ പാനലിൽ നിന്നുള്ളവരെ ഒഴിവാക്കിയാണ് ഇവരെ നിയമിച്ചിരിക്കുന്നത്. സാധാരണ നിലയിൽ സർക്കാർ നൽകുന്ന പാനലിൽ നിന്നുള്ളവരെയാണ് നിയമിക്കാറുള്ളത്.

എൽഡിഎഫ് സർക്കാരിന്റെ കാലത്തും അർലേക്കറുടെ ഭാഗത്തുനിന്ന് പാനലിന് പുറത്തുനിന്നുള്ളവരെ നിയമിക്കാനുള്ള നീക്കം നടന്നിരുന്നു. അതിനെതിരെ സർക്കാർ പരസ്യമായ പ്രതികരണത്തിനും എന്തിനേറെ, സുപ്രീം കോടതി വരെ നീണ്ട നിയമയുദ്ധത്തിനു വരെ കേരളം സാക്ഷിയായിരുന്നു. യുഡിഎഫ് അധികാരമേറ്റതിനു ശേഷം ഗവർണറുടെ ഏകപക്ഷീയ നടപടികൾ തുടരുകയാണ്. അതിനെതിരെ പരസ്യമോ രഹസ്യമോ ആയ പ്രതികരണത്തിനു പോലും സർക്കാർ തയ്യാറാകുന്നില്ല. പിഎം ശ്രി വിഷയത്തിൽ മുൻ സർക്കാരിനെ കുറ്റം ചാരാനാണ് ആദ്യം ശ്രമിച്ചത്. അത് പൊളിഞ്ഞപ്പോൾ കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് അവകാശപ്പെട്ട വിഹിതം വാങ്ങുന്നതിനെന്ന് മാറ്റിപ്പറഞ്ഞു. ഇങ്ങനെ തുടരുന്നു സതീശൻ സർക്കാരിന്റെ വിസ്മയങ്ങൾ.

പ്രധാനമന്ത്രിയുടെ പേരുള്ള ഭവന പദ്ധതിയുടെ വിഷയത്തിൽ പൂർത്തിയായ വീടുകളുടെ മുന്നിൽ ലോഗോ പ്രദർശിപ്പിക്കണമെന്ന വിഷയത്തിലും ന്യായീകരിച്ച് നടക്കുകയാണ് വകുപ്പ് മന്ത്രി. തർക്കത്തിനില്ലെന്നാണ് മന്ത്രി കെ എം ഷാജിയുടെ ന്യായം. എന്നാൽ, ഈ വിഷയത്തിൽ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം നൈതികതയും മാനുഷികതയും ഉൾച്ചേർന്നതായിരുന്നു.

സാമ്പത്തിക പരാധീനതയുള്ളവർ പ്രദർശന വസ്തുക്കളാകരുതെന്ന നിശ്ചയദാർഢ്യമാണ് അന്നത്തെ സർക്കാരിനെക്കൊണ്ട് ആ തീരുമാനമെടുപ്പിച്ചത്. എന്നാൽ കേന്ദ്രം പറയുന്നതെല്ലാം
അപ്പാടെ അനുസരിച്ച് വിധേയത്വം കാട്ടുകയാണ് യുഡിഎഫ് സർക്കാർ. ഗവർണർ കയറി മേയുമ്പോഴും മിണ്ടാട്ടമില്ലാതെ വാമൂടി ഇരിക്കുകയാണ് യുഡിഫ് സർക്കാർ. ഞങ്ങൾ അധികാരത്തിലെത്തിയാൽ നിങ്ങളുടെ നയങ്ങൾ നടത്തിത്തരാമെന്ന ഡീലിന്റെ പുറത്താണോ സംസ്ഥാനത്തു യുഡിഫ് അതികാരത്തിലേറിയതെന്ന സംശയവും ബലപ്പെടുകയാണ്.

Advertisement
WhiteswanTV Footer