Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Rajendra Arlekar

വന്ദേമാതരം പൂർണമായി പാടിയില്ല; അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം: നിയമസഭാ നടപടികൾക്ക് മുന്നോടിയായി നടന്ന നയപ്രഖ്യാപന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അതൃപ്തി പ്രകടിപ്പിച്ചു. ചടങ്ങിനിടെ “വന്ദേമാതരം” പൂർണമായി ആലപിക്കാത്തതാണ് ഗവർണറുടെ വിമർശനത്തിന് കാരണമായത്. വന്ദേമാതരം മുഴുവൻ പാടേണ്ടതായിരുന്നുവെന്ന് ലോക്ഭവനിൽ നിന്ന് നിർദേശം ഉണ്ടായിരുന്നുവെന്നും, എന്നാൽ അതനുസരിച്ച് ആലാപനം നടന്നില്ലെന്നും ഗവർണർ പറഞ്ഞു. സംഭവത്തിൽ വിശദീകരണം തേടണോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന ചടങ്ങിൽ പൂർണ ആലാപനം നടക്കേണ്ടതായിരുന്നുവെന്നും ഇത് പ്രോട്ടോകോൾ ലംഘനമായി കാണുന്നുവെന്നും ഗവർണർ പ്രതികരിച്ചു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന […]
Read more

വന്ദേമാതരത്തിലൂടെ തുടങ്ങി നയപ്രഖ്യാപനം, മുഴുവന്‍ ആലപിച്ചില്ല; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വായിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. വമ്പന്‍ […]
Read more

ഗവർണർ ഇന്ന് ചെന്നൈയിലേക്ക്; ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും

ചെന്നൈ: ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിൽ പുറപ്പെട്ട്,1:30ന് ചെന്നൈയിൽ എത്തും. ടിവികെ നൽകിയ കത്ത് കിട്ടിയെന്ന് ഗവർണർ ആർലേക്കർ സ്ഥിരീകരിച്ചിട്ടുണ്ട്. 108 പേരുടെ പിന്തുണ ഉണ്ടെന്നാണ് കത്തിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ​ഗവർണർ ഇന്ന് ചെന്നൈയിലെത്തുന്നത്. ടിവികെ അധ്യക്ഷൻ വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആറ് പതിറ്റാണ്ടിനിടയിൽ തമിഴ്‌നാട്ടിലെ വേരൂന്നിയ ദ്രാവിഡ പാർട്ടികളുടെ ആധിപത്യം തകർക്കപ്പെടുന്ന ആദ്യ സംഭവമായിരുന്നു ടിവികെയുടെ വിജയം. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ […]
Read more

ഗവര്‍ണറുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പിന്നെ സഹകരിക്കില്ല; ഭീഷണിപ്പെടുത്തി HOD

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഗവര്‍ണറുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വിവാദത്തിനു പിന്നാലെ വിദ്യാര്‍ത്ഥികളെ വകുപ്പുമേധാവി ഭീഷണിപ്പെടുത്തിയെന്നും പരാതി. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഗവേഷക വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവരെ ഭാവിയില്‍ സഹായിക്കില്ലെന്നുമാണ് ഓഡിയോ സന്ദേശത്തിലുള്ളത്. വ്യാകരണ വിഭാഗം മേധാവി ആര്‍.ഡി.സുനില്‍ കുമാറാണ് സന്ദേശത്തിന് പിന്നില്‍. അതിനിടെ എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ശ്രീശങ്കരജയന്തി ആഘോഷങ്ങള്‍ ഇന്ന് രാവിലെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ’10 മണിക്ക് മുമ്പ് എല്ലാവരും എത്തണം. ആരൊക്കെ ആത്മാര്‍ഥമായിട്ട് […]
Read more

വേടൻ്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവം: വിശദീകരണം തേടി ചാന്‍സലര്‍

കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിശദീകരണം തേടി ഗവർണർ രാജേന്ദ്ര ആർലേക്കർ. വേടന്റെ പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയത് ഏത് സാഹചര്യത്തിലാണ് എന്ന് വിശദമാക്കണമെന്ന് കാലിക്കറ്റ് വിസിയോടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ബിഎ മലയാളം നാലാം സെമസ്റ്ററിലായിരുന്നു ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും വേടന്റെ പാട്ടും തമ്മിലുളള താരതമ്യ പഠനമാണ് ഈ പാഠഭാഗത്തുളളത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം […]
Read more

‘ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷ, എതിർക്കേണ്ട ആവശ്യമില്ല’; ഗവർണർ

തിരുവനന്തപുരം: ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാഷയുടെ പേരിൽ വിഭജനത്തിന്റെ ആവശ്യമില്ല എന്നും ഭാഷയെ എതിർക്കേണ്ട ആവശ്യമില്ല എന്നും ഗവർണർ പറഞ്ഞു. ഹിന്ദി പ്രചാര സഭയുടെ ബിരുദദാന ചടങ്ങിലായിരുന്നു ഗവർണറുടെ ഭാഷ പരാമർശം. തനിക്ക് മലയാളം അറിയില്ല, താൻ പറയുന്ന ഹിന്ദി മറ്റൊരാൾ വേറെ അർത്ഥത്തിലാണ് എടുക്കുന്നത്. ഹിന്ദി രാഷ്ട്രത്തിന്റെ ഭാഷയാണ്. ഭാഷയെന്നാൽ പരസ്പരം വിചാരങ്ങളും കാര്യങ്ങളും സംസാരിക്കാനുള്ള ഉപാധിയാണ്. ഭാഷയോട് വിരോധം കാട്ടേണ്ട ആവശ്യവുമില്ല എന്നും ഗവർണർ പറഞ്ഞു. ഭാഷയുടെ പേരിൽ വിഭജനത്തിന്റെ […]
Read more
Advertisement
WhiteswanTV Footer