Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കുരുങ്ങി; അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ വാഹനത്തിൽ കുടുങ്ങി കഴുത്ത് മുറുകിയതിനെ തുടർന്ന് അങ്കണവാടി അധ്യാപികയ്ക്ക് ദാരുണാന്ത്യം. വടക്കാഞ്ചേരി പുതുരുത്തി സ്വദേശിനിയായ ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (52) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. അങ്കണവാടിയിലേക്ക് പോകുന്നതിനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്‌കൂട്ടറിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മിനി ധരിച്ചിരുന്ന ഷാൾ സ്‌കൂട്ടറിന്റെ ഭാഗത്ത് കുടുങ്ങിയതോടെ കഴുത്തിൽ മുറുകുകയും തുടർന്ന് റോഡിലേക്ക് വീഴുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അപകടം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ മിനിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുതുരുത്തി ചാത്തൻപടി 166-ാം നമ്പർ അങ്കണവാടിയിലെ അധ്യാപികയായിരുന്നു മിനി വർഗീസ്. നാട്ടുകാർക്ക് ഏറെ സുപരിചിതയും പ്രിയങ്കരിയുമായിരുന്ന അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix