കൊച്ചി: മാസപ്പടി കേസിലെ അപ്പീലിൽ ഹൈക്കോടതിയിൽ വാദം ശക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകൻ. സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാന് രാഷ്ട്രീയ താൽപര്യമുണ്ടെന്നാണ് പിണറായി വിജയന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യം സിംഗിൾ ബെഞ്ച് പരിശോധിക്കേണ്ടതായിരുന്നുവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്ത് കുറ്റമാണ് ചെയ്തതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വ്യക്തമാക്കിയിട്ടില്ലെന്നും വാദമുയർന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിക്കുമ്പോൾ പിണറായി വിജയൻ, മകൾ വീണ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കായി പ്രമുഖ അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്.



