മാസപ്പടിക്കേസ്; കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി; ‘കോടതിയെ പഠിപ്പിക്കാൻ വരരുത്’
കൊച്ചി: മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തിവരുന്നതിനിടെ ഹർജിക്കാരൻ സിംഗിൾ ബെഞ്ചിനെ സമീപിച്ചത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേസിൽ ഇടപെടാൻ ഷാജഹാന് നിയമപരമായ എന്ത് യോഗ്യതയാണുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. മാധ്യമങ്ങൾ ഹർജിക്കാരനെ പിന്തുണച്ചേക്കാമെന്നും എന്നാൽ അത് ഹൈക്കോടതിക്ക് ബാധകമല്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയെ പഠിപ്പിക്കാൻ വരരുതെന്ന മുന്നറിയിപ്പും ഡിവിഷൻ ബെഞ്ച് നൽകി. കേസുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ പരാതി നൽകിയിട്ടുണ്ടോയെന്നും […]
Read more