ന്യൂഡൽഹി: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിലായി. 57 വയസ്സുള്ള പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സ്കൂൾ സമയത്തിനിടെ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് ലൈംഗികാതിക്രമ വിവരം പുറത്തായത്. തുടർന്ന് മാതാവ് ജനക്പുരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി കുട്ടിയെ ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പ്രതിയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.




