ഡല്‍ഹി: ഡൽഹിയിൽ ജഡ്ജ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഭാര്യ സ്വാതിക്കും ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ സഹോദരി നിധി മാലിക്കിനുമെതിരെയാണ് കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി സ്വാതി അമന്‍ ശര്‍മയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
അമന്‍ മരിച്ച ദിവസം രാവിലെ സ്വാതി അമന്റെ പിതാവിനോട് വീട് വിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും അല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം അമനും ഭാര്യ സ്വാതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷമാണ് അമനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. നിലവില്‍ കുടുംബത്തിന്റെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.




