Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നിഷേധം; കുട്ടനാട്ടിൽ പ്രതിഷേധം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നൽകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമായി. ചമ്പക്കുളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

മൂലം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. വള്ളംകളി ദിനത്തിൽ കുട്ടനാടിന് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടിരുന്നു.

പരിഗണിക്കാമെന്ന് ആദ്യം മറുപടി നൽകിയ ശേഷം മുഖ്യമന്ത്രി സീറ്റിൽ ഇരുന്ന് ‘അവധി കൊടുക്കില്ല’ എന്ന് പറഞ്ഞതാണു വിവാദമായത്. മൈക്ക് ഓഫ് ആണെന്ന് കരുതിയാണ് പരാമർശം നടത്തിയതെന്നാണ് റിപ്പോർട്ട്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നത്.

Advertisement
WhiteswanTV Footer