Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദ്വാരക ഗോൾഫ് കോഴ്‌സ് കുളത്തിൽ മുങ്ങി മൂന്ന് കുട്ടികൾ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദ്വാരക: ദില്ലിയിലെ ദ്വാരകയിൽ ദില്ലി വികസന അതോറിറ്റിയുടെ ഗോൾഫ് കോഴ്‌സ് പരിസരത്തെ കുളത്തിൽ മുങ്ങി മൂന്ന് കുട്ടികൾ മരിച്ചു. എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.

ഉടൻ തന്നെ പൊലീസ് സംഘവും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി. ഏകദേശം ഏഴ് അടി ആഴമുള്ള കുളത്തിൽ മുങ്ങിയ നിലയിൽ കുട്ടികളെ കണ്ടെത്തി. ഉടൻ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരിൽ രവിയും വീറും സഹോദരങ്ങളാണ്. ഗോയ്ല ഡയറി പ്രദേശവാസികളായ ഇവരെ ബുധനാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

കുളത്തിന് സമീപത്ത് നിന്ന് കുട്ടികളുടെ വസ്ത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കളിക്കാനോ കുളിക്കാനോ ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വേലികെട്ടി സുരക്ഷിതമാക്കിയിരുന്ന പ്രദേശത്തേക്ക് കുട്ടികൾ എങ്ങനെ കടന്നു എന്നതിൽ ദുരൂഹത നിലനിൽക്കുന്നു. സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കും. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി, സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു.

Recent News

Advertisement
WhiteswanTV Footer