Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCExamScam

പിഎസ് സി പരീക്ഷ തട്ടിപ്പ്; രേഖകള്‍ നല്‍കണമെന്ന ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍

കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാനാകില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന് പിഎസ്‌സി ഹര്‍ജിയില്‍ പറയുന്നു. ഇത്തരം വ്യക്തിപരമായ രേഖകള്‍ നല്‍കുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് എസ്‌ഐടി കണ്ടെത്തൽ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഉത്തരക്കടലാസിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ മനഃപൂർവം കാലതാമസം വരുത്തിയെന്നും അനധികൃത നിയമനം നടത്തി അന്യായ ലാഭം ഉണ്ടാക്കിയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. വിശ്വാസവഞ്ചന, അഴിമതി, പൊതുസേവകന്റെ പദവി ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ ആരുടെയും പേരുകൾ […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: കേസ് എടുത്ത് എസ്‌ഐടി; പിഎസ്‌സി ഉദ്യോഗസ്ഥർ പ്രതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് എസ്‌ഐടി കേസ് രജിസ്റ്റർ ചെയ്തു. പ്രാഥമിക പരിശോധനകളും വിശദമായ അന്വേഷണവും നടത്തിയ ശേഷമാണ് എസ്‌ഐടി ഔദ്യോഗികമായി കേസെടുത്തത്. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന്റെ ആധാരം. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എഫ്‌ഐആറിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ പേരുകൾ വ്യക്തമായി പരാമർശിച്ചിട്ടില്ല. പരീക്ഷാ നടപടികളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. കേസിന്റെ ഭാഗമായി കൂടുതൽ രേഖകളും തെളിവുകളും ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ആഭ്യന്തര വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് കൈമാറും. ആഭ്യന്തര വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പിഎസ്‌സി ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ ഉണ്ടായ ക്രമക്കേടുകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. പിഎസ്‌സി സെക്രട്ടറിയെ ഒഴിവാക്കി പ്രത്യേക കമ്മിറ്റി രൂപീകരിച്ച നടപടിയും യോഗത്തിൽ ചർച്ചയായേക്കും. എസ്‌ഐടിയെ സഹായിക്കുന്നതിനായാണ് ചെയർമാന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചതെന്നാണ് വിശദീകരണം. അതേസമയം, കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix