Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിഎസ് സി പരീക്ഷ തട്ടിപ്പ്; രേഖകള്‍ നല്‍കണമെന്ന ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാനാകില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്.

ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന് പിഎസ്‌സി ഹര്‍ജിയില്‍ പറയുന്നു. ഇത്തരം വ്യക്തിപരമായ രേഖകള്‍ നല്‍കുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സ്വദേശിയായ ഒരു ഉദ്യോഗാര്‍ത്ഥി നല്‍കിയ അപേക്ഷയിലാണ് വിവരാവകാശ കമ്മീഷന്‍ പരീക്ഷാ രേഖകള്‍ നല്‍കാന്‍ ഉത്തരവിട്ടത്. പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, ഉത്തരക്കടലാസ് തുടങ്ങിയ രേഖകള്‍ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സി തയ്യാറായില്ല. ഇതോടെ വിവരാവകാശ കമ്മീഷന്‍ പിഎസ്‌സിക്ക് അന്ത്യശാസനം നല്‍കി. ഉത്തരവ് പുറപ്പെടുവിച്ച് ഒരു മാസം കഴിഞ്ഞിട്ടും ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

പരീക്ഷാ രേഖകള്‍ ഉടന്‍ നല്‍കണമെന്നും രേഖകള്‍ കൈമാറാന്‍ വൈകിയതിന്റെ കാരണം വിശദീകരിക്കണമെന്നും വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer