Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: highcourt

ഫ്രഷ് കട്ട് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഹൈക്കോടതി ഇടക്കാല അനുമതി നൽകി. പ്ലാന്റിന് പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി നിർദേശിച്ചു. പ്ലാന്റ് പ്രവർത്തിക്കുന്ന സമയത്ത് വീണ്ടും പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി. പ്ലാന്റിൽ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ. അതേസമയം, പ്ലാന്റ് അടച്ചുപൂട്ടാനുള്ള നടപടികളുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. പ്ലാന്റ് അടച്ചുപൂട്ടുന്നതിന് മുമ്പ് പൊല്യൂഷൻ കൺട്രോൾ ബോർഡും ശുചിത്വ മിഷനും വിശദമായ […]
Read more

പിഎസ് സി പരീക്ഷ തട്ടിപ്പ്; രേഖകള്‍ നല്‍കണമെന്ന ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയില്‍

കൊച്ചി: ആസൂത്രണ ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാനാകില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിടുന്നത് സ്വകാര്യതയുടെ ലംഘനമാകുമെന്ന് പിഎസ്‌സി ഹര്‍ജിയില്‍ പറയുന്നു. ഇത്തരം വ്യക്തിപരമായ രേഖകള്‍ നല്‍കുന്നത് കമ്മീഷന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ […]
Read more

മുത്തങ്ങ അബ്ദുള്‍ സലാം വധശ്രമക്കേസ്; ശിക്ഷാവിധിയില്‍ പിഴവുകലുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസിൽ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. അന്തിമ വിധിയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് രേഖപ്പെടുത്തിയതിൽ പിഴവുണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അന്തിമ വിധിയിൽ കുറ്റം പൂർണമായി തെളിയിക്കപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ ശിക്ഷാവിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി സിബിഐയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. കേസിൽ ഗോത്രമഹാസഭാ […]
Read more

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട്‌ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ മിൽമ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാൻ സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. നെയ്യ് ഇടപാടിലെ അന്വേഷണം നടത്താൻ മികച്ച ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാരിനോട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. പട്ടികയിലെ ഉദ്യോഗസ്ഥർ യോഗ്യതയും കഴിവും ഉള്ളവരായിരിക്കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നേരിട്ട് കോടതിയിൽ നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. അന്വേഷണത്തിനുള്ള പ്രത്യേക […]
Read more

അഭിമന്യു വധക്കേസ്; 4 മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളേജ് എസ്എഫ്‌ഐ നേതാവ് അഭിമന്യു വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് നടപടി. ഇനി വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിലെ വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന പ്രതി മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെയുള്ളത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ച വ്യവസ്ഥകൾ പ്രതികൾ പാലിക്കണമെന്നും ഉത്തരവിട്ടു.
Read more

കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടം; അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട കേസിൽ കപ്പൽ കമ്പനിക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി. ഓറഞ്ച് വിക്ടോറിയ എന്ന സിംഗപ്പൂർ കപ്പലാണ് മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതെന്നാണ് കേസ്. അപകടത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയുടെ ‘സിത്താര’ എന്ന ബോട്ട് തകർന്നു. ഈ കേസിൽ കോസ്റ്റൽ പൊലീസിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അപകടം ഇന്ത്യയുടെ എക്സ്ക്ലൂസീവ് എക്കണോമിക് സോണിലാണ് നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. […]
Read more

കള്ളാടി മണ്ണിടിച്ചിൽ; കരാർ കമ്പനിക്ക് വീഴ്ചയെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ കരാർ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഖനനം ചെയ്ത മണ്ണും നിർമാണ അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കി. മെയ് 26നും ജൂൺ 4നും ദുരന്ത നിവാരണ അതോറിറ്റി കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർമാണ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് അപകടമാകരുതെന്നും ആവശ്യമെങ്കിൽ തൊഴിലാളികളെയും പൊതുജനങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിർദേശിച്ചിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. അപകടത്തിന് തൊട്ടുമുമ്പും സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു. […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ കേസ്; ഹൈക്കോടതി നടപടികൾക്ക് സ്റ്റേ

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ എല്ലാ നടപടികൾക്കും ഹൈക്കോടതി സ്റ്റേ. ഒരു വർഷത്തേക്ക് എല്ലാ നടപടികളും നിർത്തിവെക്കണമെന്നാണ് ഹൈക്കോടതി നിർദേശം. ഒരു വർഷത്തിനുള്ളിൽ കുടുംബങ്ങളുടെ പുനരധിവാസം പൂർത്തിയാക്കും എന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേ അനുവദിച്ചത്. മലയിടംതുരുത്തിലെ കുടുംബങ്ങൾക്ക് തർക്കഭൂമിക്കടുത്ത് തന്നെ വീട് നിർമ്മിച്ച് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. പുതിയ വീട് നിർമ്മിക്കുന്നതുവരെ നിലവിലെ സ്ഥലത്ത് തന്നെ താമസിക്കാമെന്നും, സമരക്കാർക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും ധാരണയായിരുന്നു. ശങ്കരൻ നായരുടെ സ്ഥലത്ത് […]
Read more

കാടുപിടിച്ച സ്ഥലങ്ങൾ തെളിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങൾ: ഹൈക്കോടതി

കൊച്ചി: സ്ഥലത്തിന്റെ ഉടമയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലും കാടുപിടിച്ച് വിഷപ്പാമ്പുകളുടെ താവളമായ സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ വെട്ടിത്തെളിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതിനായി ചെലവാകുന്ന തുക പിന്നീട് ഉടമയെ കണ്ടെത്തുമ്പോൾ ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥലമുടമയെ കണ്ടെത്താനായില്ലെന്ന കാരണം പറഞ്ഞ് തദ്ദേശ സ്ഥാപനങ്ങൾക്ക് നടപടിയെടുക്കാതെ ഇരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാവേലിക്കര തെക്കേക്കര സ്വദേശിയായ ജിജി വർഗീസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. വീടിന് സമീപമുള്ള കാടുപിടിച്ച പറമ്പിൽ നിന്ന് വിഷപ്പാമ്പുകളുടെ ശല്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix