തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി. പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 11,515 രൂപയും പവന് 92,120 രൂപയുമാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,970 രൂപയും പവന് 71,760 രൂപയുമാണ് ഇന്നത്തെ വില. ഒമ്പത് കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5,785 രൂപയായി. പവന് 46,280 രൂപയാണ് വില. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 245 രൂപയായി തുടരുന്നു.



