Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: highcourt

മൂന്നാറിലെ ഭൂമി തിരിച്ചെടുക്കാനുള്ള നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിംഗ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലെ രണ്ടേക്കർ ഭൂമി ആദ്യം സർക്കാർ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്യ്ക്ക് കൈമാറിയിരുന്നു. പിന്നീട് മിൽക്ക് ചില്ലിംഗ് പ്ലാന്റ് സ്ഥാപിക്കാൻ ഈ ഭൂമി മിൽമ എറണാകുളം യൂണിയന് നൽകിയിരുന്നു. ഇതിൽ നിന്ന് 1.30 ഏക്കർ ഭൂമി ബോർഡിന് തിരികെ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും കൈവശാവകാശം […]
Read more

കൊച്ചി നഗരത്തിൽ മാലിന്യം കുന്ന് കൂടുന്നു; ഇടപെട്ട് ഹൈക്കോടതി

കൊച്ചി: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കൊച്ചി കോർപ്പറേഷനോട് നിർദേശിച്ചു. കടവന്ത്ര-ആനംതുരുത്തിച്ചിറ റോഡിൽ മാലിന്യം കൂമ്പാരമായി കിടക്കുന്നത് ഗൗരവമായ പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പൊതു ജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. ഈ പ്രശ്നത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിലവിലുള്ള സംവിധാനങ്ങൾ ശക്തമാക്കണമെന്നും കോർപ്പറേഷനോട് ആവശ്യപ്പെട്ടു. മാലിന്യ നിർമാർജന സംവിധാനം ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് വിശദീകരണം നൽകാനും കോടതി നിർദേശിച്ചു. നിയമം ലംഘിക്കുന്നവരെ കണ്ടെത്തി […]
Read more

ബി ഗോപാലകൃഷ്‌ണന്റെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തു ?: ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി ഗോപാലകൃഷ്‌ണൻ നടത്തിയ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി. മാതൃകാപെരുമാറ്റച്ചട്ടം എന്തിനാണെന്നും കോടതി ചോദിച്ചു. നടപടി തുടങ്ങിയെന്നും പരാമർശത്തിന്റെ വീഡിയോ നീക്കം ചെയ്‌തെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ആണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ 25 വർഷമായി ഗുരുവായൂർ മണ്ഡലത്തിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ല എന്നാണ് ഗോപാലകൃഷ്‌ണൻ പറഞ്ഞത്. തിര‌ഞ്ഞെടുപ്പ് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; അതിജീവിതയെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി ഒഴിവാക്കി

ഡൽഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. ഹൈക്കോടതി വിധിയിലെ നാല് ഖണ്ഡികകളാണ് നീക്കിയത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
Read more

ലൈംഗികാതിക്രമം നേരിട്ടവർക്ക് നഷ്ടപരിഹാരം; വിതരണം ചെയ്യാത്തവർക്കെതിരെ നടപടി

കൊച്ചി: ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസുകളിൽ ഇരകൾക്ക് കോടതി വിധിച്ച നഷ്ടപരിഹാരം വിതരണം ചെയ്യാത്ത പക്ഷം ട്രഷറി അക്കൗണ്ടിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരമുള്ള തുക വിതരണം വൈകുന്നതിൽ വിശദീകരണം നൽകാൻ മാർച്ച് 23-ന് ധനകാര്യ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സത്യവാങ്മൂലം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മുൻപ് ആഭ്യന്തര സെക്രട്ടറിയോട് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും, തുക അനുവദിക്കൽ ധനകാര്യ […]
Read more

ഹൈക്കോടതിയിൽ മീഡിയ റൂം പദ്ധതി ഉപേക്ഷിച്ചു; അഭിഭാഷക അസോസിയേഷന്റെ കടുത്ത എതിർപ്പ്

കൊച്ചി: കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പിനെത്തുടർന്നാണ് തീരുമാനം. മീഡിയ റൂം തുറക്കേണ്ടതില്ലെന്ന് അസോസിയേഷൻ ജനറൽ ബോഡി യോഗം ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും മാധ്യമപ്രവർത്തകർക്ക് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുമായി ഒരു മീഡിയ ബ്രീഫിങ് സെന്റർ സ്ഥാപിക്കാനായിരുന്നു ഹൈക്കോടതി ഭരണവിഭാഗം ലക്ഷ്യമിട്ടിരുന്നത്. കോടതി നടപടികളുമായി ബന്ധപ്പെട്ട വാർത്തകൾ കൂടുതൽ സുതാര്യമായി മാധ്യമങ്ങളിലെത്തിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി […]
Read more

ശബരിമല സ്വർണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോർട്ട്‌ സമർപ്പിക്കും. VSSC യിൽ നടത്തിയ ശാസ്ത്രീയ പരിശോധന ഫലവും കോടതിയിൽ ഹാജരാക്കും. അന്വേഷണം ശരിയായ ദിശയിൽ തന്നെയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്. അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് പരി​ഗണിക്കും. ദ്വാരപാലക ശില്പ കേസിലെയും കട്ടിളപ്പാളി കേസിലെയും ജാമ്യാപേക്ഷകൾ […]
Read more

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിയെ അധിക്ഷേപിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോള്‍ ജഡ്ജി എഴുന്നേറ്റ് നിന്നുവെന്നടക്കം ആരോപണം ഉന്നയിച്ച ചാള്‍സ് ജോര്‍ജിനെതിരെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. അഭിഭാഷകരായ രാഹുല്‍ ശശിധരന്‍ , ഗിജീഷ് പ്രകാശ് എന്നിവര്‍ മുഖേനേ പി.ജെ പോള്‍സണ്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിന് ഉടന്‍ ജാമ്യം നല്‍കാനാവില്ല: ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ഉടന്‍ ജാമ്യം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. അവധികാലത്തിന് ശേഷം പരിഗണിക്കും. ഗോവര്‍ദ്ധന്റെ ജാമ്യ ഹര്‍ജിയും അവധിക്ക് ശേഷം പരിഗണിക്കും. അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നും എല്ലാവരെയും പിടികൂടട്ടെയെന്നും അവധിക്കാല ബെഞ്ച് ഹര്‍ജി പരിഗണിക്കവേ പറഞ്ഞു. വിജിലന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് എ പത്മകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദ്യങ്ങള്‍ ഉയര്‍ത്തി. അന്വേഷണം തണുപ്പന്‍ രീതിയലല്ലേ എന്ന് മറ്റൊരു ബെഞ്ചിന്റെ […]
Read more

ശബരിമല അന്വേഷണം: എസ്‌ഐടി വിപുലീകരിച്ചു; സംഘത്തില്‍ 2 സിഐമാരെ കൂടി ഉള്‍പ്പെടുത്തും

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ സംഘത്തില്‍ അധികമായി ഉള്‍പ്പെടുത്താമെന്ന് കോടതി. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എസ്ഐടിക്ക് കോടതി അനുവദിച്ച സമയം ജനുവരി അഞ്ചിന് അവസാനിക്കും.ഇതിന് മുന്നോടിയായാണ് അന്വേഷണ സംഘം വിപുലീകരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് എസ്ഐടിയുടെ ഹര്‍ജി പരിഗണിച്ചത്. ഉദ്യോഗസ്ഥറുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും രണ്ട് സിഐമാരെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix