Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: highcourt

സ്‌കൂളുകളിലെ പാമ്പുകടി തടയാന്‍ ഹൈക്കോടതി, ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം

കൊച്ചി: പാമ്പു കടിക്കുന്നതും പാമ്പു കടിയേറ്റുള്ള മരണവും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട രോഗാവസ്ഥയാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ 2 മാസത്തിനുള്ളില്‍ ചെയ്യണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുടെ നിര്‍ദേശം. സ്‌കൂളുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തയാറാക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ നടപ്പാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും കോടതി ഉത്തരവിട്ടു. വയനാട് […]
Read more

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം: 1,227.62 കോടി രൂപ കെട്ടിവയ്ക്കണം:ഹൈക്കോടതി

കൊച്ചി: അറബിക്കടലില്‍ കേരള തീരത്ത് എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് 1,227.62 കോടി രൂപ സെക്യൂരിറ്റി ഡിപോസിറ്റായി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ നേരത്തേ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണു ഹൈക്കോടതി നിര്‍ദേശം. കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ നേരത്തേ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 9,531 കോടി രൂപ കെട്ടിവയ്ക്കുന്നത് വരെ കപ്പല്‍ മോചിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ഈ ഇടക്കാല ഉത്തരവാണ് ജസ്റ്റിസ് […]
Read more

ആഗോള അയ്യപ്പ സംഗമം; ചെലവിന് ക്ഷേത്രഫണ്ട് ഉപയോഗിക്കരുതെന്ന ദേവസ്വംബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാര്‍ ദേവസ്വത്തിന് കീഴിലെ ജീവനക്കാര്‍ക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിര്‍ദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകള്‍ക്ക് അതത് ക്ഷേത്രഫണ്ടില്‍ നിന്ന് പണം നല്‍കാനായിരുന്നു നിര്‍ദേശം. മലബാര്‍ ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം എന്തിന് നല്‍കണമെന്നാണ ഹൈക്കോടതി ചോദിച്ചത്. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിനോട് […]
Read more

പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം; യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ ടോയ്ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തില്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം […]
Read more

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

പത്തനംതിട്ട:ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം. സത്യം പുറത്തുവരട്ടെയെന്ന് കോടതി വ്യക്തമാക്കി. സ്വര്‍ണപാളിയുടെ ഭാരവുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചു. 2019 ല്‍ ദ്വാരപാലക പാളി സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ ആയിരുന്നു. തിരികെ കൊണ്ടുവന്നപ്പോള്‍ ഭാരം കുറഞ്ഞതായി കാണുന്നു. നാല് കിലോ കുറവ് മെഹസറില്‍ കാണുന്നു. വിചിത്രമായ കാര്യമാണിത് കോടതി നിരീക്ഷിച്ചു. സാന്നിധാനത്ത് എത്തിച്ചപ്പോള്‍ […]
Read more

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള സൗബിന്‍ ഷാഹിറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തെ വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിന്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോയില്‍ പങ്കെടുക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ കോടതി ഇത് അംഗീകരിക്കാതെ ഹര്‍ജി തള്ളുകയായിരുന്നു.
Read more

ആഗോള അയ്യപ്പ സംഗമം: ചെലവും, ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ഹൈകോടതി

കൊച്ചി:ആഗോള അയ്യപ്പ സംഗമം, സര്‍ക്കാറിനോടും ഹൈക്കോടതിയോടും വിശദീകരണം തേടി ഹൈക്കോടതി, ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന്‌കോടതി ചോദിച്ചു ദേവസ്വം ബോര്‍ഡ് ആണ് സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനും ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോര്‍ഡിന് മറ്റു ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തില്‍ സര്‍ക്കാരിനും ബോര്‍ഡിനും […]
Read more

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹര്‍ജി ഓണാവധിക്കുശേഷം പരിഗണിക്കും: ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഹൈന്ദവീയം ഫൗണ്ടേഷനാണ് അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Read more

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ സുരേന്ദ്രനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി പിന്‍വലിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്. റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചത് സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. പുനഃപരിശോധന ഹര്‍ജിയല്ല അപ്പീലാണ് നല്‍കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി തേടിയത്. […]
Read more

അനധികൃത സ്വത്ത് സമ്പാദന കേസ്: വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അതിനിടെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് അനധികൃത സ്വത്ത് സമ്പാദ്യമില്ലെന്ന് […]
Read more
Advertisement
WhiteswanTV Footer