Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: highcourt

സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സുപ്രധാന നിർദ്ദേശവുമായി ഹെെക്കോടതി. കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. 10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. 2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ […]
Read more

ആശുപത്രികള്‍ ചികിത്സാ നിരക്കു പ്രദര്‍ശിപ്പിക്കണം : ഹൈക്കോടതി

കൊച്ചി: ചികിത്സാ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും എല്ലാവര്‍ക്കും കാണാനാവും വിധം ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ശരിവെച്ച് ഹൈക്കോടതി. നിയമത്തിലേയും ചട്ടങ്ങളിലേയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ IMA സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്‍ തുടങ്ങിയ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്ര്യം ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. […]
Read more

ഇഡി കൈക്കൂലിക്കേസില്‍ ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മറുപടി നല്‍കാന്‍ സാവകാശം തേടി സംസ്ഥാന സര്‍ക്കാര്‍. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മറുപടിക്കായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചത്.മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനാവശ്യമായി സമയം നീട്ടിചോദിക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ചോദിച്ചത്. എന്നാല്‍ ഇതിന് ര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഡയറി ഹാജരാക്കാനും ഹര്‍ജി […]
Read more

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായി അറബിക്, മഹല്‍ ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. ലക്ഷദ്വീപില്‍ തിങ്കളാഴ്ച സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ പത്മാകാര്‍ റാം ത്രിപാഠിയാണ് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിട്ടത്.
Read more

കൊച്ചി കപ്പല്‍ അപകടം: മുങ്ങിയ കണ്ടെയ്നറുകളിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: അറബിക്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവം സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. മുങ്ങിയ കണ്ടെയ്നറുകളില്‍ എന്തായിരുന്നു. ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കള്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കണം. മുങ്ങിയ കണ്ടെയ്നറുകള്‍ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങള്‍ എന്തൊക്കെ എന്നാണ് ഹൈകോടതിയുടെ ചോദ്യം. മാത്രമല്ല ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊതു ഇടങ്ങളിലും ലഭ്യമാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. കപ്പല്‍ അപകടത്തില്‍ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങള്‍, എണ്ണ ചോര്‍ച്ച, പാരിസ്ഥിതിക […]
Read more

ഷുഹൈബ് വധക്കേസ്: വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സപെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സര്‍ക്കാറിനോട് ഉടന്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം . ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനം എടുത്തുന്നവരെ തലശ്ശേരി കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. സിപിഎം പ്രവര്‍ത്തകരാണ് ഈ കേസിലെ പ്രതികള്‍. അതുകൊണ്ടുതന്നെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഇല്ലെങ്കില്‍ വിചാരണ നീതിപൂര്‍വ്വം നടക്കില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്പെ്ഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ […]
Read more

പൊലീസ് സ്റ്റേഷനുകളിൽവെച്ച്‌ കുട്ടികളെ കൈമാറരുതെന്ന് കുടുംബക്കോടതികളോട് ഹൈക്കോടതി

കൊച്ചി: പൊലീസ് സ്റ്റേഷനുകളിൽവെച്ച്‌ കുട്ടികളെ കൈമാറാൻ ഉത്തരവിടരുതെന്ന് കുടുംബക്കോടതികൾക്ക് ഹൈക്കോടതിയുടെ നിർദേശം. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ ഈ നിർദേശം ബാധകമാണ്. നിർദേശം കുടുംബക്കോടതി ജഡ്ജിമാരെ അറിയിക്കാൻ രജിസ്ട്രാർ ജനറലിനു കോടതി നിർദേശം നൽകി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. കുട്ടിയെ പൊലീസ് സ്റ്റേഷനിൽവെച്ചു കൈമാറണമെന്ന കുടുംബക്കോടതിയുടെ ഒരു ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിർദേശം. ഇത്തരത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കുമ്പോൾ കുട്ടികൾക്ക് വലിയ മാനസിക ആഘാതമാണ് ഉണ്ടാവുകയെന്ന് കോടതി […]
Read more

മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കാനും സാധ്യതയുണ്ട്. ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് […]
Read more

മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി

കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) ഇത് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും കോടതി ചുണ്ടിക്കാട്ടി. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താൻ. അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്ത് ലഹരിമരുന്ന് കേസില്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും നിക്ഷേപത്തട്ടിപ്പ് കേസില്‍ പത്തനംതിട്ട കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ മാതാവുമാണ് ഹൈക്കോടതിയെ […]
Read more

വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മകുറ്റക്കാരനെന്ന് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനെന്ന്് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജി വയ്‌ക്കേണ്ടതായി വരും. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. മാര്‍ച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പഞ്ചാബ്, […]
Read more
Advertisement
WhiteswanTV Footer