Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: highcourt

കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു. കര്‍ണാടക ഹൈക്കോടതിയില്‍ നിന്നാണ് ജസ്റ്റിസ് കൃഷ്ണന്‍ നടരാജനെ സ്ഥലംമാറ്റിയത്. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 46 ആയി.
Read more

കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി

കൊച്ചി: ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാര്‍ക്കുള്‍പ്പടെ ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. നേരത്തെ തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതിയിലും ആറ്റിങ്ങല്‍ കോടതിയിലും സമാനമായ ഭീഷണികള്‍ വന്നിരുന്നു. അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ബോംബ് ഭീഷണിയേ തുടര്‍ന്ന് ഹൈക്കോടതിയും പരിസരപ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.
Read more

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനാലാപനത്തിൽ പ്രതികരണവുമായി

എറണാകുളം : കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിൽ പ്രതികരണവുമായി ഹൈക്കോടതി. ഇത്തരമൊരു കാര്യം ഒരിക്കലും സംഭവിക്കാൻ പാടിലായിരുന്നു എന്നും ഇത് ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ടതായിരുന്നു എന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. സ്റ്റേജിന് മുമ്പിൽ കുപ്പി ഉയർത്തി നൃത്തം ചെയ്ത യുവാക്കളെയും കോടതി വിമർശിച്ചു . ഇവരെ വിശ്വാസികൾ എന്ന വിളിക്കാൻ ആകുമോ എന്നും ഗാനമേളയ്ക്ക് എത്ര തുക ചെലവായെന്നും അത് എങ്ങനെ കണ്ടെത്തി എന്ന് അറിയിക്കണമെന്നും കോടതി […]
Read more

വയനാടിനെ മറന്നുപോയ ഭരണകൂടം

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്ന് മാസങ്ങളേറെ പിന്നിടുമ്പോഴും അവിടുത്തെ ജനതയുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാരിന് യാതൊരു ഉത്കണ്ഠയും ഇല്ലാത്ത മട്ടാണ്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായത് കഴിഞ്ഞദിവസമാണ്. കേന്ദ്ര വായ്പാ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലായിരുന്നു വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുതെന്നും ഡൽഹിയിലിരിക്കുന്ന ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിക്ക് കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ ഇവിടെ എത്തിക്കാൻ കഴിയുമെന്നും ജസ്റ്റിസുമാരായ എ.കെ […]
Read more

ഹേമ കമ്മറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ട; ഹൈക്കോടതി

കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൊഴിനൽകാൻ താല്പര്യം ഇല്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. റിപ്പോർട്ട് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിവെച്ചതോടെ കമ്മറ്റിക്ക് മുമ്പിൽ മൊഴി നൽകിയ പല ചലച്ചിത്രപ്രവർത്തക്കാരും പിന്നീട് പൊലീസിന് മൊഴി നൽകാൻ വിസമ്മതിക്കുകയായിരുന്നു . ഈ സാഹചര്യത്തിലാണ് ഹൈകോടതിയുടെ ഈ ഉത്തരവ്. നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റ്ന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read more

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ല; ഹൈക്കോടതി

കല്‍പ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. പുനരധിവാസ വിഷയത്തില്‍ പൊതുതാല്‍പര്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്ക് നല്‍കിയാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമാകും. ഭൂമിയില്‍ സിവില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് ബാങ്ക് ഗാരന്റിക്കുള്ള നിര്‍ദ്ദേശം. ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്‍കിയ അപ്പീലിലാണ് നടപടി. ഹാരിസണ്‍സിന്റെ […]
Read more

മഫ്തി പൊലീസ് തിരിച്ചറിയൽ കാർഡ് കാണിക്കണം: ഹൈക്കോടതി

കൊച്ചി: മഫ്തി പൊലീസ് പരിശോധന നടത്തുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്ന് ഹൈക്കോടതി. മഫ്തി പരിശോധനയ്ക്കെത്തിയ പൊലീസിന് നേരെ കുരുമുളക് സ്‌പ്രേ അടിച്ച കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതി നിരീക്ഷണം. കസ്റ്റംസിന്റെയും സിബിഐയുടെയും യൂണിഫോം ഉപയോഗിച്ച് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഹൈക്കോടതി അറിയിച്ചു. പരിശോധന നടത്തുമ്പോള്‍ മഫ്തിയില്‍ ഡ്യൂട്ടി ചെയ്യാന്‍ ചുമതലപ്പെടുത്തിയ കൃത്യമായ ഉത്തരവിന്റെ പകര്‍പ്പ് കൈവശം വെയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള പൊലീസ് മാന്വലില്‍ മഫ്തി പട്രോളിങ്ങിനെ കുറിച്ച് പറയുന്നുണ്ട്. ഇത് […]
Read more

ചട്ടങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നളളത്തിന് കൊണ്ടുവന്നത്, കേസ് എടുത്താല്‍ അതിനെ നിയമപരമായി നേരിടും: മണക്കുളങ്ങര ക്ഷേത്രം ഭാരവാഹികൾ

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി വനം മന്ത്രി എകെ ശശീന്ദ്രന്‍. കൂടാതെ നാട്ടാന പരിപാലന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി. തുടർന്ന് വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി ആനയുടെ ഉടമസ്ഥരായ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം നൽകാന്‍ നിര്‍ദ്ദേശിച്ചു. മൂന്നുപേരുടെ മരണത്തിനും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ വ്യക്തമായ കൃത്യവിലോപം നടന്നതായാണ് വനം വകുപ്പിന്‍റെ […]
Read more

സൈക്കിള്‍ ട്രാക്കുകള്‍ ഉണ്ടാക്കണമെന്നത് ദിവാസ്വപ്‌നം കാണുകയാണ് : സുപ്രീംകോടതി

ആളുകൾക്ക് താമസിക്കാൻ വീടോ കുടിക്കാൻ ശുദ്ധ ജലമോ ഇല്ലാത്ത സാഹചര്യത്തില്‍ സൈക്കിള്‍ ട്രാക്കുകളെ ക്കുറിച്ച് ദിവാ സ്വപ്‌നം കാണുകയാണോയെന്ന് സുപ്രീംകോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. ചേരിക്കലിലേക്ക് പോകാനും അവിടെ ആള്കുകൾ ഏത് സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്ന് മനസിലാക്കാനും സുപ്രീംകോടതി പറയുന്നുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21നെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയാണ്. അപ്പോഴാണോ നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുകള്‍ ആവശ്യമെന്നും സുപ്രീംകോടതി ചോദിച്ചു. നിരവധി […]
Read more

വഴിയടച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ മാപ്പപേക്ഷിച്ച് ഡിജിപി

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിയടച്ച് നടത്തിയ പരിപാടികളിലുള്ള കോടതിയലക്ഷ്യ നടപടിയിൽ ഖേദം പ്രകടിപ്പിച്ചും, മാപ്പപേക്ഷിച്ചും സംസ്ഥാന പൊലീസ് മേധാവി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പൊലീസ് മേധാവിയുടെ ഈ മാപ്പപേക്ഷ. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് ഡിജിപി വ്യക്തമാക്കി. അതോടൊപ്പം കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി സത്യവാങ് മൂലത്തിൽ ആവശ്യപ്പെട്ടു.
Read more
Advertisement
WhiteswanTV Footer