Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന എസ്‌ഐടി നോട്ടീസ് പിഎസ്‌സി അംഗങ്ങൾ തള്ളി. ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് 15 അംഗങ്ങൾ നോട്ടീസ് നിരസിച്ചത്. ചോദ്യം ചെയ്യൽ പിഎസ്‌സി ആസ്ഥാനത്ത് നടത്തണമെന്നാണ് അംഗങ്ങളുടെ നിലപാട്.

ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യാൻ എസ്‌ഐടി തീരുമാനിച്ചത്. 15 അംഗങ്ങൾക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രണ്ടാം ഘട്ടത്തിൽ പിഎസ്‌സി ചെയർമാനെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ ചില ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്ത് നൽകിയിരുന്നു. എന്നാൽ സാങ്കേതിക പിഴവാണ് ചില ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതിരിക്കാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളിലും അഭിമുഖങ്ങളിലും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ മൂല്യനിർണയ പിഴവും ഇതിന്റെ ഭാഗമായിരുന്നു. പത്തോളം ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതെയാണ് ഫലം പ്രഖ്യാപിച്ചതെന്നാണ് കണ്ടെത്തൽ. ചില ഉദ്യോഗാർഥികളെ സഹായിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായതായി സംഘം പറയുന്നു.

പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് പുറത്തുവന്നത്.

അതേസമയം, പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കെഎഎസ് ഉൾപ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

One thought on “ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix