Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SIT

വീണാ ജോർജിനെതിരായ ആക്രമണ കേസ്; എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമൻ, കണ്ണൂർ എസിപി എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് എട്ട് അംഗ അന്വേഷണ സംഘം. റെയിൽവേ ഇൻസ്പെക്ടർ ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും. കേസിൽ […]
Read more

എസ്ഐടി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ; സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ

തിരുവനന്തപുരം: സസ്‌പെൻഷൻ റദ്ദാക്കണമെന്ന മുൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ. എസ്ഐടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടിയെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. സസ്‌പെൻഷൻ ഉത്തരവിൽ ഒപ്പിടാൻ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സർക്കാർ പറഞ്ഞു. മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചിട്ടില്ലെന്ന അജിത് കുമാറിന്റെ വാദവും സർക്കാർ തള്ളി. സസ്‌പെൻഷൻ നടപടിക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും സർക്കാർ വ്യക്തമാക്കി. പ്രമോഷൻ തടയുന്നതിനാണ് സസ്‌പെൻഷൻ എന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ പറഞ്ഞു. ചട്ടങ്ങൾ പാലിച്ചാണ് നടപടിയെടുത്തതെന്നും […]
Read more

പരീക്ഷാ ക്രമക്കേട്; എസ്‌ഐടി അന്വേഷണത്തോട് സഹകരിക്കാതെ PSC

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ പി.എസ്.സി. പരീക്ഷാ വിഭാഗത്തിലെ പ്രധാന കമ്പ്യൂട്ടർ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. കേസിലെ പ്രധാന തെളിവായ കമ്പ്യൂട്ടർ പരിശോധനയ്ക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കത്ത് നൽകിയിരുന്നു. എന്നാൽ പരീക്ഷാ നടപടികൾ നിയന്ത്രിക്കാൻ ഈ കമ്പ്യൂട്ടർ അനിവാര്യമാണെന്നാണ് പി.എസ്.സി വിശദീകരിക്കുന്നത്. വിഷയത്തിൽ എസ്‌ഐടി നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിനിടെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 100 കടന്നു. ലഭിച്ച എല്ലാ പരാതികളിലും എസ്‌ഐടി […]
Read more

വീണാ ജോർജിനെതിരായ ആക്രമണക്കേസ്; കേസ് കെട്ടിചമച്ചതെന്ന് പരാതി

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കാൻ സർക്കാർ തീരുമാനം. ആഭ്യന്തര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്. കണ്ണൂർ എംഎൽഎ ടി. ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എംഎൽഎ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നിലവിൽ കേസ് റെയിൽവേ പൊലീസാണ് അന്വേഷിക്കുന്നത്. ഈ കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റുൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉടന്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചു. കൂടാതെ, പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ 90-ലധികം പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തി വിശദമായ കുറ്റപത്രം തയ്യാറാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തീരുമാനം. 2025-ലെ ദ്വാരപാലക പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്‌ഐടി വിലയിരുത്തി. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. […]
Read more

‘രക്ഷാപ്രവര്‍ത്തന’ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന എസ്‌ഐടി കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ ഒരുങ്ങുന്നതായി സൂചന. എസ്‌ഐടി റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതായും, തുടർന്ന് റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സമർപ്പിക്കുമെന്നുമാണ് വിവരം. റിപ്പോർട്ടിൽ നിയമോപദേശം തേടിയ ശേഷമാകും തുടർനടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുക. ഗൺമാൻമാരുടെ മർദനക്കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എസ്‌ഐടി റിപ്പോർട്ടിനൊപ്പം […]
Read more

പി.എസ്.സി പരീക്ഷാ വിവാദം; എസ്‌ഐടിക്ക് മുന്നിൽ 35ലധികം പരാതികൾ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഇതുവരെ 35-ലധികം പരാതികൾ ലഭിച്ചു. പരീക്ഷയ്ക്ക് മുമ്പ് യാതൊരു മുന്നറിയിപ്പും നൽകാതെ സിലബസ് മാറ്റിയെന്നാണ് കൂടുതലായും ഉയരുന്ന പരാതി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ പരാതികളിലും അന്വേഷണം നടത്താനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ച ഡിജിപിക്ക് സമർപ്പിക്കും. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും എസ്‌ഐടി പരിശോധിക്കും. ഉദ്യോഗാർഥികളുടെ മൊഴി നാളെ രേഖപ്പെടുത്തും. ചോദ്യപേപ്പർ തയ്യാറാക്കിയതിലും […]
Read more

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; എസ്.ഐടിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള സംഭാവനയിൽ ക്രമക്കേട് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി എസ്.ഐടിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിനും നോട്ടീസ് നൽകി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും എസ്.ഐ.ടി.യുടെ ഘടനയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് കോടതി […]
Read more

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ള; ക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി രാമക്ഷേത്ര ട്രസ്റ്റിന് നോട്ടീസ് അയച്ചു. ഹർജികളിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് ട്രസ്റ്റിനോട് കോടതി നിർദേശിച്ചത്. ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ടും സമർപ്പിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം പര്യാപ്തമല്ലെന്നും, കേസിൽ സിബിഐ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix