Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SIT

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വലിയ വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സംഘം ഇന്ന് വടകരയിൽ യോഗം ചേരും. അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ, തെളിവുകൾ ശേഖരിക്കുന്ന രീതി, മുൻ അന്വേഷണത്തിന്റെ വിവരങ്ങൾ എന്നിവ യോഗത്തിൽ പരിശോധിക്കും. ഇതിനുമുമ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ ഫയലുകളും പ്രത്യേക സംഘം വിലയിരുത്തും. വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് കാഫിർ സ്ക്രീൻഷോട്ട് വിവാദം ഉയർന്നത്. യുഡിഎഫ് […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്പുനരന്വേഷണത്തിന് എസ്ഐടി വന്നേക്കും

കോഴിക്കോട്: 2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പുനരന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിക്കാൻ നീക്കം. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയിൽ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പാറക്കൽ അബ്ദുള്ള എംഎൽഎ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിനുള്ള നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ കോളിളക്കം സൃഷ്ടിച്ചതാണെങ്കിലും രണ്ടുവർഷത്തോളം നീണ്ട അന്വേഷണത്തിൽ സ്‌ക്രീൻഷോട്ട് സന്ദേശം ആര് സൃഷ്ടിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫൊറൻസിക് റിപ്പോർട്ട് വരാനുണ്ട്. സി.പി.എമ്മാണ് […]
Read more

ശബരിമല സ്വർണക്കൊള്ള: പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ

ശബരിമല: ശബരിമല ശ്രീകോവിലിൽ നിന്നുള്ള സ്വർണ്ണം കവർന്ന കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) വീണ്ടും തെളിവുകൾ ശേഖരിച്ചു. 2019-ൽ നടന്ന സംഭവത്തിന്റെ കുറ്റപത്രം അന്തിമമാക്കുന്നതിന് മുന്നോടിയായാണ് സംഘം സന്നിധാനത്ത് എത്തിയത്. ശ്രീകോവിൽ, മുന്നിലെ മണ്ഡപം, ബലിക്കൽപ്പുര, സ്റ്റാഫ് ഗേറ്റ് വഴി പുറത്തേക്കുള്ള പാത എന്നിവയുടെ അളവുകൾ സംഘം പരിശോധിച്ചു. സ്വർണം പൂശിയ പാളികൾ എങ്ങനെ ഇളക്കി മാറ്റിയെന്നും അവ സ്റ്റാഫ് ഗേറ്റിലൂടെ എങ്ങനെ പുറത്തേക്ക് കൊണ്ടുപോയെന്നും കൃത്യമായി മനസിലാക്കുന്നതിനായിരുന്നു ഈ പരിശോധന. വെള്ളിയാഴ്ച വിഷു ഉത്സവത്തിന് നട […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഗോവര്‍ധന്‍റെ വീട്ടിൽ എസ്ഐടി പരിശോധന

കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ബെല്ലാരിയിൽ എസ്എടിയുടെ പരിശോധന. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ ബെല്ലാരിയിൽ എത്തിയത്. കേസിൽ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഗോവ‌ർധന്‍റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഗോവർധന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം. മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തിയത്. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുമായ തെളിവെടുപ്പ് […]
Read more

സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ല: എസ്ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക എസ്ഐടി. ഉദ്യോഗസ്ഥർ റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവില്ല. ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നും അന്വേഷണ സംഘം പറയുന്നു. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്‌ന‌മാണെന്നാണ് എസ്ഐടിയുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്. പരിശോധനയുടെ പേരിൽ സി ജെ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിട്ടില്ലെന്ന് നേരത്തെ മാനേജിംഗ് ഡയറക്‌ടർ […]
Read more

സ്വർണ്ണക്കൊള്ളയിൽ SIT യുടെ പങ്ക് എന്ത് ?

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജനുവരി 5നകം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദ്ദേശം. കേസിന്റെ ആദ്യത്തെ പോക്ക് കണ്ടപ്പോൾ ഈ സമയത്തിനുള്ളിൽ തന്നെ കേസ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനു വിപരീതമായിട്ടാണ് ഇപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ പോക്ക്. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നതിനു മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ഇതുവരെ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അറസ്റ്റിലായ 12 പേരിൽ 9 പേരും സർക്കാർ ശമ്പളം […]
Read more

എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള സമരം ശക്തമാക്കുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ള നടത്തിയവരെ സിപിഎം സംരക്ഷിക്കുകയാണെന്നും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. എസ്ഐടിക്ക് മേലെ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുകയാണ്. എസ്ഐടി അതിന് വഴങ്ങുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. എസ്എൻഡിപി- എൻഎസ്എസ് ഐക്യം പാളിയതാണ്. അതിൽ സമുദായ സംഘടനകൾക്ക് തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. അതിൽ ഞാൻ ഒന്നും പറയുന്നില്ല. എൻഎസ്എസിന് എപ്പോഴും ഒരു സമദൂര നിലപാടാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. […]
Read more

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർ‍ഡ് മുൻ പ്രസിഡന്റ് ‌പിഎസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. ഈ മാസം 24നാണ് മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പി എസ് പ്രശാന്തിനെയും ചില രേഖകളുമായി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 24ാം തീയതി എസ്ഐടി ഓഫീസിൽ വെച്ചാണ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തത്.
Read more

ശബരിമല സ്വർണക്കൊള്ള; കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ക്ലീൻചിറ്റ് നൽകാൻ എസ്ഐടി തയ്യാറായിട്ടില്ല. സ്വർണക്കൊള്ളയിലെ മുഖ്യപ്രതി പോറ്റിയുമായി കടകംപള്ളിക്ക് ഉണ്ടായിരുന്ന കൂടിക്കാഴ്ചകളും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോയെന്നതുമടക്കം വിശദമായ അന്വേഷണം തുടരുകയാണെന്ന് എസ്ഐടി വ്യക്തമാക്കി. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും കേസിൽ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്, “ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ?” എന്നായിരുന്നു കോടതിയുടെ പരാമർശം. ഡിസംബർ 28-ന് എസ്ഐടി നടത്തിയ ചോദ്യം ചെയ്യലിൽ, ശബരിമല […]
Read more

ഡി മണിക്ക് സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് മതിയായ തെളിവ് ലഭിക്കാതെ എസ്‌ഐടി. മണിയും ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പുകാര്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ശബരിമലയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ ചോദ്യം ചെയ്യലില്‍ കഴിഞ്ഞില്ല. മണിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണന്‍ പറയുന്നത്. തിരുവനന്തപുരത്ത് വന്നത് രണ്ടു പ്രാവശ്യമാണെന്ന് മണി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കുഴങ്ങിയിരിക്കുന്നത്. തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണന്‍ പോറ്റിയെയോ അറിയില്ലെന്നണ് ഡി മണിയുടെ മൊഴി നല്‍കിയിരുന്നു. മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix