Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം തുടരുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു.

2019-ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായി 2025-ലും പാളികൾ കടത്തിയതായി സംശയിക്കുന്നതിനെ തുടർന്ന് വിശദമായ അന്വേഷണം നടക്കുന്നു. ഈ കേസിൽ മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും.

ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിക്കും. ഈ മാസം നടക്കുന്ന പൂജകൾക്കായി നട തുറക്കുന്ന സമയത്ത് ദ്വാരപാലക പാളികളിൽ നിന്ന് സാമ്പിളുകൾ എടുക്കാനാണ് തീരുമാനം. 2019-ലും 2025-ലും നടന്ന സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന നിലപാടിലാണ് എസ്‌ഐടി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

Advertisement
WhiteswanTV Footer