Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SIT

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; എസ്‌ഐടിക്ക് മുന്നിൽ എത്തിയത് പത്തിലധികം പരാതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആദ്യ ദിവസം തന്നെ പത്തിലധികം പരാതികൾ ലഭിച്ചു. കെഎഎസ് പരീക്ഷ, പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷ എന്നിവ ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി പരാതികളിൽ ആരോപിക്കുന്നു. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനൊപ്പം പിഎസ്‌സിയുടെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി ശേഖരിച്ച ശേഷം ജൂലൈ 25-ന് പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് […]
Read more

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട്; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാ ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് പ്രസാദിനാണ് റിപ്പോർട്ട് നൽകിയത്. ഇത് പ്രാഥമിക റിപ്പോർട്ടാണെന്നും അന്വേഷണം തുടരുകയാണെന്നും എസ്‌ഐടി അറിയിച്ചു. അടുത്ത 15 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ലഖ്‌നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പണ്ഡ് വ്യക്തമാക്കി. സംഭാവന ഫണ്ടിന്റെ കൈകാര്യം, പണം എണ്ണൽ, ബാങ്കിലേക്ക് മാറ്റൽ എന്നിവയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് […]
Read more

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ്; അട്ടിമറി സ്ഥിരീകരിച്ച് എസ്ഐടി

ആലപ്പുഴ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ മർദ്ദനക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് തിരുത്തിയതായി എസ്‌ഐടി വ്യക്തമാക്കുന്നു. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐടി തലവൻ ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരം റിപ്പോർട്ട് തിരുത്തിയതാണെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയതായി എസ്‌ഐടി […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്; ബുദ്ധികേന്ദ്രം ജിതിൻ ഭാസ്‌കർ അല്ലെന്ന് SIT

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണസംഘം പുതിയ നിഗമനത്തിലേക്ക്. സ്‌ക്രീന്‍ഷോട്ടിന്റെ “ബുദ്ധികേന്ദ്രം” ജിതിന്‍ ഭാസ്‌കര്‍ അല്ലെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ അന്വേഷണം. സ്‌ക്രീന്‍ഷോട്ട് നിര്‍മിക്കാനും പ്രചരിപ്പിക്കാനും ചിലരുടെ പിന്തുണ ലഭിച്ചിട്ടുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ജിതിന്‍ ഭാസ്‌കറാണ് സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലുകളും ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച ശേഷം പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു. ഫോണ്‍ റീസെറ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രധാന തെളിവുകള്‍ നഷ്ടപ്പെട്ടതായി […]
Read more

ശബരിമല സ്വർണക്കൊള്ള; പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി ഭാരം അളന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം (SIT) സന്നിധാനത്ത് പരിശോധന നടത്തി. ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ ഭാഗവും അഴിച്ച് ഭാരം അളന്നാണ് പരിശോധന നടത്തിയത്. സംസ്ഥാന അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം കൃത്യമായി രേഖപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് മിഥുനമാസ പൂജയ്ക്ക് ശേഷം സോപാനത്താണ് പരിശോധന നടന്നത്. ശ്രീകോവിലിന്റെ മുകളിൽ ഉള്ള ചിത്രപ്പണിയുള്ള ഭാഗമാണ് പ്രഭാമണ്ഡലം. ഇത് മൂന്ന് ഭാഗങ്ങളായി വേർതിരിച്ച് ദേവസ്വം ഓഫീസിനോട് ചേർന്ന സ്ഥലത്തേക്ക് മാറ്റിയാണ് തൂക്കമെടുത്തത്. […]
Read more

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല ന‍ട തുറന്നിരിക്കുകയാണ്.
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണം ശരിയായ വഴിയിൽ: എസ്ഐടി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അനാവശ്യമായി ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. എസ്ഐടിക്കെതിരെ ഡിവൈഎഫ്ഐ മുൻപ് രാഷ്ട്രീയപ്രേരിതമായി അന്വേഷണം നടക്കുന്നതായി ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് പുതിയതായി ഒൻപത് പേരുടെ മൊഴികൾ കൂടി രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്ന് പേർ മുമ്പും ചോദ്യം […]
Read more

രക്ഷാപ്രവര്‍ത്തന കേസ്; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കം ചോദ്യം ചെയ്യലിന് SITക്ക് മുന്നില്‍

ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നകാലത്ത് നടന്ന നവകേരള യാത്രയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗണ്‍മാൻ അനിൽ കല്ലിയൂർ ഉൾപ്പെടെയുള്ള സുരക്ഷാ ജീവനക്കാർ ഇന്ന് എസ്‌ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഗണ്‍മാൻ അനിൽ കല്ലിയൂർ, സുരക്ഷാ ജീവനക്കാർ എസ്. സന്ദീപ്, ആർ. അരുണ്‍, വി.വി. വിപിൻ, വി.കെ. ഷൈജു എന്നിവരാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. ഓരോരുത്തരെയും ഒറ്റയ്ക്ക് ചോദ്യം ചെയ്യുകയാണെന്ന് എസ്‌ഐടി അറിയിച്ചു. ഇതിനായി പ്രത്യേക ചോദ്യാവലിയും […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം തുടരുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു. 2019-ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായി 2025-ലും പാളികൾ കടത്തിയതായി സംശയിക്കുന്നതിനെ തുടർന്ന് വിശദമായ അന്വേഷണം നടക്കുന്നു. ഈ കേസിൽ മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിക്കും. ഈ മാസം നടക്കുന്ന പൂജകൾക്കായി […]
Read more

രക്ഷാപ്രവർത്തന കേസ്;2 പോലീസുകാരെ SIT ചോദ്യംചെയ്തു

ആലപ്പുഴ: കെഎസ് യു യൂത്ത് കോൺഗ്രസും ഉൾപ്പെട്ട നേതാക്കളെ മർദിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു. മുൻ സർക്കാരിന്റെ കാലത്ത് എഡിജിപി എം.ആർ. അജിത്‌കുമാറിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രേഡ് എസ്.ഐ.മാരെയാണ് ആലപ്പുഴയിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിൽ അന്വേഷണത്തിന് സഹായകമായ പ്രധാന വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. അജിത്‌കുമാറിന്റെ ഓഫീസിൽ റിപ്പോർട്ടുകൾ പരിശോധിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് വിവരം. പ്രതികളായ മുൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix