Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മാസപ്പടി കേസ്; പിണറായിയെയും കുടുംബത്തെയും ചോദ്യം ചെയ്യൽ തുടങ്ങുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യൽ നടപടികൾ ആരംഭിക്കുന്നു. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് ആദ്യം നോട്ടീസ് നൽകിയിരിക്കുന്നത്.

പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശുപാർശ ചെയ്തിരുന്നത്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാകും എസ്ഐടിയുടെ ആദ്യഘട്ട അന്വേഷണം. ഇഡി കൈമാറിയ ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള രേഖകളും തെളിവുകളും സംഘം പരിശോധിക്കും.

അന്വേഷണത്തിന് ശേഷം നിയമവിദഗ്ധരുമായി ആലോചിച്ചാകും കേസ് രജിസ്റ്റർ ചെയ്യണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പ്രത്യേക വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമോ എന്ന കാര്യവും പരിഗണിക്കും. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെയും അന്വേഷണം നടക്കുന്നതിനാൽ കേസിലെ ഓരോ നടപടിക്കും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix