Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: veenavijayan

മാസപ്പടി കേസ്; പിണറായിയെയും കുടുംബത്തെയും ചോദ്യം ചെയ്യൽ തുടങ്ങുന്നു

കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യൽ നടപടികൾ ആരംഭിക്കുന്നു. മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ഹസൻ വാരിസ്, നിഖിൽ എന്നിവർക്കാണ് ആദ്യം നോട്ടീസ് നൽകിയിരിക്കുന്നത്. പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശുപാർശ ചെയ്തിരുന്നത്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാകും എസ്ഐടിയുടെ ആദ്യഘട്ട […]
Read more

എക്സാലോജിക് കേസ്; എഫ്‌ഐആർ വൈകുന്നതിൽ ഇഡിയുടെ വിമർശനം

കൊച്ചി: എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിൽ ഇഡി ഹൈക്കോടതിയിൽ അതൃപ്തി അറിയിച്ചു. ഇഡി നൽകിയ റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. എന്നാൽ എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന നിർബന്ധമില്ലെന്നും ആദ്യം പ്രാഥമിക അന്വേഷണം നടത്താമെന്നും സർക്കാർ കോടതിയിൽ […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 27 പേർക്കെതിരെ കുറ്റപത്രം തയ്യാറായി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിലെ 28 പ്രതികളിൽ 27 പേർക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ തുടർ നിയമോപദേശത്തിനായി സമർപ്പിക്കും. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ നിലവിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇയാളെ ഇതുവരെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിച്ചാൽ പ്രത്യേകമായി രണ്ടാം കുറ്റപത്രം സമർപ്പിക്കാനാണ് […]
Read more

മാസപ്പടി കേസിൽ സർക്കാരിന് നിയമോപദേശം ഉടൻ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡിയുടെ കത്തിൽ സർക്കാരിന് രണ്ട് ദിവസത്തിനുള്ളിൽ നിയമോപദേശം ലഭിക്കും. ഇഡി കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുക്കണോ, അതോ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണോ എന്ന കാര്യത്തിലാണ് സർക്കാർ തീരുമാനം എടുക്കുക. അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഇഡിയുടെ കത്ത് പരിശോധിച്ചുവരികയാണ്. നാളെയോ മറ്റന്നാളോ സർക്കാരിന് നിർണായക നിയമോപദേശം ലഭിക്കുമെന്നാണ് വിവരം. ആഭ്യന്തരമന്ത്രി നാളെ വിദേശത്തുനിന്ന് തിരിച്ചെത്തും. ഗൗരവമുള്ള തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്ന […]
Read more

ഇഡി ആരോപണം കള്ളപ്രചാരണമെന്ന് മുഹമ്മദ് റിയാസ്; നിയമപരമായി നേരിടുമെന്ന് പ്രതികരണം

കോഴിക്കോട്: ഇഡി ആരോപണങ്ങൾക്കെതിരെ സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. വാർത്തകൾ ബോധപൂർവം മോശം പ്രതിച്ഛായ ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിയാസ് ആരോപിച്ചു. വീണ വിജയൻ കള്ളപ്പണം സ്വീകരിച്ചെന്ന് സമ്മതിച്ചുവെന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് റിയാസ് പറഞ്ഞു. പല സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടും വീണയെ മൂന്ന് തവണ ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുകളെക്കുറിച്ച് ഇഡി ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട തെളിവാണെങ്കിൽ അത് ഇത്തരത്തിൽ പുറത്തുവിടുമോയെന്നും വിശാല സംസ്ഥാന സമിതി അവസാനിക്കുന്ന ദിവസം […]
Read more

മാസപ്പടി കേസ്; റിയാസിന്റെ പ്രതികരണം കള്ളൻ സിമ്പതി കിട്ടാൻ: മാത്യു കുഴൽനാടാൻ

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ ഇന്നത്തെ പ്രതികരണം വസ്തുതാവിരുദ്ധവും ഇരട്ടത്താപ്പ് നിറഞ്ഞതുമാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ആരോപിച്ചു. തൊണ്ടിമുതലോടെ പിടിക്കപ്പെട്ട കള്ളൻ സിമ്പതി നേടാൻ ശ്രമിക്കുന്നതുപോലെയാണ് റിയാസിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനും സി.എം.ആർ.എല്ലും തമ്മിലുള്ളത് നിയമപരമായ ഇടപാടാണെന്ന റിയാസിന്റെ വാദത്തെയും മാത്യു കുഴൽനാടൻ ചോദ്യം ചെയ്തു. വീണാ വിജയൻ സേവനം നൽകിയിട്ടില്ലെന്ന് കമ്പനി അധികൃതർ മൊഴി നൽകിയിട്ടില്ലെന്ന റിയാസിന്റെ വാദവും തെറ്റാണെന്ന് […]
Read more

സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട്: മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎ. സിഎംആർഎല്ലും വീണാ വിജയനും തമ്മിലുണ്ടായത് നിയമപരമായ പണമിടപാടാണെന്ന് റിയാസ് പറഞ്ഞു. വീണാ വിജയനിൽ നിന്ന് സേവനം ലഭിച്ചിട്ടില്ലെന്ന് സിഎംആർഎൽ എംഡിയോ മറ്റ് ഉദ്യോഗസ്ഥരോ മൊഴി നൽകിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന തരത്തിൽ ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും റിയാസ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read more

വീണ വിജയനെതിരായ ഇഡി അന്വേഷണം; താനും കുടുംബവും ഹവാല നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മകൾ വീണ വിജയനെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാടുകൾ നടത്തിയിട്ടില്ലെന്നും തന്റെ കൈകൾ ശുദ്ധമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഡി അന്വേഷണവുമായി വീണ വിജയൻ സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും സഹകരിക്കുമെന്നും പിണറായി വ്യക്തമാക്കി. മകൾ എന്ന നിലയിലാണ് വീണക്കെതിരെ ഇത്തരം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതെന്നും അവർ വലിയ സ്വത്തുക്കളുടെ ഉടമയല്ലെന്നും പിണറായി പറഞ്ഞു. ഇഡി സാധാരണയായി ഇത്തരം വിഷയങ്ങളിൽ വാർത്താക്കുറിപ്പ് പുറത്തിറക്കാറില്ലെന്നും വെബ്സൈറ്റിലാണ് വിവരങ്ങൾ നൽകാറുള്ളതെന്നും ചൂണ്ടിക്കാട്ടിയ […]
Read more

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയനെതിരെ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തെ വിമർശിച്ച് ദേശാഭിമാനി ദിനപത്രം മുഖപ്രസംഗം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് പകപോക്കലാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അപസർപ്പക കഥകൾ മെനയുകയാണെന്നും വിമർശനമുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുകയും തെളിവുകൾ പുറത്തുകൊണ്ടുവരികയും വേണമെന്ന് മുഖപ്രസംഗം പറയുന്നു. സമാനമായ ആരോപണങ്ങൾ നേരിടുന്ന എല്ലാവർക്കുമെതിരെ അന്വേഷണം […]
Read more

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; വീണയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണാ ടിയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിക്കുന്നു. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇഡി ഉദ്യോഗസ്ഥർ തുറന്ന് പരിശോധന നടത്തുന്നത്. തിരുവനന്തപുരം എംജി റോഡിലുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയിൽ എത്തിയ ഇഡി സംഘം ഇന്ന് രാവിലെ പരിശോധന ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് നടപടി തുടരുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix