Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എക്സാലോജിക് കേസ്; എഫ്‌ഐആർ വൈകുന്നതിൽ ഇഡിയുടെ വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തിൽ ഇഡി ഹൈക്കോടതിയിൽ അതൃപ്തി അറിയിച്ചു.

ഇഡി നൽകിയ റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് അന്വേഷണ ഏജൻസിയുടെ നിലപാട്. വിവരങ്ങളും തെളിവുകളും സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

എന്നാൽ എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന നിർബന്ധമില്ലെന്നും ആദ്യം പ്രാഥമിക അന്വേഷണം നടത്താമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. എഫ്‌ഐആറിന് മുമ്പ് പ്രാഥമിക പരിശോധന നടത്താമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുകളുണ്ട്. കേസിൽ സർക്കാരിനോട് ഹൈക്കോടതി ചോദ്യങ്ങൾ ഉന്നയിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix