Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയനെതിരെ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തെ വിമർശിച്ച് ദേശാഭിമാനി ദിനപത്രം മുഖപ്രസംഗം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് പകപോക്കലാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അപസർപ്പക കഥകൾ മെനയുകയാണെന്നും വിമർശനമുണ്ട്.

അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുകയും തെളിവുകൾ പുറത്തുകൊണ്ടുവരികയും വേണമെന്ന് മുഖപ്രസംഗം പറയുന്നു. സമാനമായ ആരോപണങ്ങൾ നേരിടുന്ന എല്ലാവർക്കുമെതിരെ അന്വേഷണം നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും വാങ്ങിയതായി പറയുന്ന കോടിക്കണക്കിന് രൂപയെക്കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. സിപിഎമ്മിനെ ദുർബലപ്പെടുത്താമെന്ന് കരുതുന്നവർക്ക് പാർട്ടിയുടെ ചരിത്രം അറിയില്ലെന്നും പറയുന്നു.

ജന്ദർ മന്ദർ സമരത്തിൽ സിപിഎമ്മിന്റെ പങ്കിന് ശേഷമാണ് ഇഡിയുടെ പുതിയ നീക്കങ്ങളെന്നും മുഖപ്രസംഗത്തിൽ ആരോപണമുണ്ട്. മറ്റ് മാധ്യമങ്ങൾക്കെതിരെയും ദേശാഭിമാനി മുഖപ്രസംഗത്തിൽ വിമർശനം ഉന്നയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer