Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Deshabhimani

‘കള്ളന്‍ വിജയന്‍’ ലേഖന വിവാദം; ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു

തിരുവനന്തപുരം: ‘കള്ളൻ വിജയൻ’ ലേഖന വിവാദത്തിന് പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു. വിവാദത്തെ തുടർന്ന് സ്ഥാപനത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് രാജി. വാരാന്ത്യ പതിപ്പിന്റെ ചുമതലയിൽ നിന്ന് നേരത്തെ അദ്ദേഹത്തെ മാറ്റിയിരുന്നു. കെ ആർ അജയനോട് രാജിവെക്കുകയോ അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. സിപിഐഎം നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടിയെന്നാണ് വിവരം. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് നിർദേശം നൽകിയത്. വിഷയത്തിൽ പാർട്ടി നേതൃത്വം നേരത്തെ […]
Read more

മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണ വിജയനെതിരെ നടക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തെ വിമർശിച്ച് ദേശാഭിമാനി ദിനപത്രം മുഖപ്രസംഗം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്നത് പകപോക്കലാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. അപസർപ്പക കഥകൾ മെനയുകയാണെന്നും വിമർശനമുണ്ട്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുകയും തെളിവുകൾ പുറത്തുകൊണ്ടുവരികയും വേണമെന്ന് മുഖപ്രസംഗം പറയുന്നു. സമാനമായ ആരോപണങ്ങൾ നേരിടുന്ന എല്ലാവർക്കുമെതിരെ അന്വേഷണം […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; കെ.ആർ. അജയനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഉണ്ടായ ലേഖന വിവാദവുമായി ബന്ധപ്പെട്ട് ന്യൂസ് എഡിറ്റർ കെ.ആർ. അജയനെതിരെ നടപടി ഉണ്ടായേക്കുമെന്ന് സൂചന. വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് അജയനെ മാറ്റുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ച് പാർട്ടി തലത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം. വാരാന്തപ്പതിപ്പിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരം പുറത്തുപോയതിൽ അജയന് പങ്കുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ നിഗമനം. പാർട്ടി നിർദേശപ്രകാരമാണ് തുടർനടപടികൾ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അജയന് നേരത്തെ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; പ്രതികരണവുമായി വി.എ. അരുൺ കുമാർ

ആലപ്പുഴ: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ പ്രതികരണവുമായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാതിരിക്കുന്നതിനും അതിന്റേതായ രാഷ്ട്രീയമുണ്ടെന്നും, രാഷ്ട്രീയ തീരുമാനങ്ങളിൽ തനിക്ക് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസിനെ സംബന്ധിച്ചുള്ള നല്ല കാര്യങ്ങൾ ശരിയായ സമയത്ത് പുറത്തുവരണമെന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമെന്നും അരുൺ കുമാർ വ്യക്തമാക്കി. വാരാന്തപ്പതിപ്പിനെക്കുറിച്ച് തനിക്ക് പ്രത്യേക അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇന്ന് പുറത്തിറക്കിയിരുന്നു. സാധാരണ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് വൈകിയാണ് […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം; ചുമതലയുള്ള ന്യൂസ് എഡിറ്റര്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി നേതൃത്വം ഇടപെട്ടു. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയനോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. വൈകിട്ട് നാല് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് നിർദേശം. ഞായറാഴ്ച സാധാരണയായി പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നതോടെയാണ് വിവാദം ആരംഭിച്ചത്. അച്ചടിച്ച ശേഷമാണ് വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നതെന്നാണ് റിപ്പോർട്ട്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നതെന്ന് ദേശാഭിമാനി ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് ഒഴിവാക്കാൻ കാരണമെന്ന തരത്തിൽ […]
Read more

‘കള്ളന്‍ വിജയന്‍’ ലേഖനമില്ല; വിഎസിന്റെ ഓര്‍മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓര്‍മ്മക്കുറിപ്പ്. ‘കള്ളന്‍ വിജയന്‍’ എന്ന നാടക പ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. വാരാന്തപ്പതിപ്പ് ഇറങ്ങാത്തത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലമാണ് വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തതെന്ന് ദേശാഭിമാനി റഡിസന്റ് എഡിറ്റര്‍ എം സ്വരാജ് ഉള്‍പ്പെടെ ഇന്നലെ വിശദീകരണം നല്‍കിയത്. കെ വി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന […]
Read more

ദേശാഭിമാനിയിലെ വാരാന്തപതിപ്പ് വിവാദം; കാരണം യന്ത്രത്തകരാറാണെന്ന് എം സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് ഈ ആഴ്ച ഒഴിവാക്കിയതിനെ സംബന്ധിച്ച മാധ്യമവാർത്തകൾ അടിസ്ഥാന​രഹിതമെന്ന് റസിഡന്റ് എഡിറ്റർ എം സ്വരാജ്. സാങ്കേതികമായ കാരണങ്ങളാലാണ് പതിപ്പ് അച്ചടിക്കാൻ കഴിയാതിരുന്നതെന്നും, ഇത് തിങ്കളാഴ്ചത്തെ പത്രത്തോടൊപ്പം വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. യന്ത്രത്തകരാര്‍ കാരണമാണ് വാരാന്തപ്പതിപ്പിന്റെ അച്ചടി പൂര്‍ത്തിയാകാത്തത്. പ്രചരിക്കുന്നതെല്ലാം വസ്തുതാ വിരുദ്ധമായ വാര്‍ത്തകളാണെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയുടെ ഒരു യൂണിറ്റില്‍ പത്രം അച്ചടിക്കുന്നത് ഒരു സ്വകാര്യ പ്രസ്സില്‍ നിന്നാണ്. ആ പ്രസ്സിലെ യന്ത്രത്തകരാറുള്ളതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസമായി തൊട്ടടുത്ത ജില്ലയിലെ യൂണിറ്റില്‍ നിന്നാണ് […]
Read more

രാജീവ്‌ ചന്ദ്രശേഖർ പിൻവാതിലിലൂടെ ഉദ്‌ഘാടനവേദിയിൽ ഇരിപ്പിടം തരപ്പെടുത്തിയെന്ന് പരിഹസിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ പിൻവാതിലിലൂടെയാണ് ഇരിപ്പിടം കണ്ടെത്തിയതെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗം. രാജീവ് ചന്ദ്രശേഖർ അല്പത്തരം കാണിച്ചുവെന്നാണ് എഡിറ്റോറിയല്‍ പരാമർശിക്കുന്നത്.മണിക്കൂറുകള്‍ക്ക് മുന്‍പേ വേദിയില്‍ വന്നിരുന്ന അദ്ദേഹം അവിടെയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തത് ഇതിന്റെ തെളിവാണെന്നും പരാമർശമുണ്ട്. ഈ അല്പത്തരത്തിനു രാജ്യം സാക്ഷിയാണെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്. രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികക്കല്ലാകുന്ന ഈ സന്ദര്‍ഭത്തില്‍ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് നടത്തിയ പ്രതിപക്ഷ നേതാവും നാണംകെട്ടുവെന്നും എഡിറ്റോറിയലിലൂടെ ദേശാഭിമാനി വിമര്‍ശിക്കുന്നു. ഇരിപ്പിടം ഉണ്ടായിട്ടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix