Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Literature

‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ ഇന്ത്യന്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് പിന്മാറി. ചില എഡിറ്റോറിയല്‍ മാറ്റങ്ങളും ചില ഒഴിവാക്കലുകളും വേണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചതായാണ് വിവരം. നവംബര്‍ പത്തിന് പുസ്തകം വിപണയില്‍ ഇറങ്ങുമെന്നായിരുന്നു പുസ്തകത്തിന്റെ പ്രസാധകരായ ആല്‍ഫ്രഡ് എ. നോഫ് അറിയിച്ചിരുന്നത്. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പുസ്തകം വിപണയിലെത്തിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ചില എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വേണമെന്ന […]
Read more

എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ: എഴുത്തുകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് (80) അന്തരിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് അന്ത്യം. ഈ മാസം 18ന് രാത്രി 8.30ന് മുഴപ്പിലങ്ങാട് ബീച്ച് ഭാഗത്തുള്ള വീട്ടിലേക്ക് പോകാൻ മുഴപ്പിലങ്ങാട് മഠം ഭാഗത്തെ സർവീസ് റോഡിൽ നിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും പരുക്കേറ്റ ടികെഡിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഴുത്തുകാരൻ, നാടകപ്രവർത്തകൻ, പ്രഭാഷകൻ, പത്രാധിപർ, കലാസംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനാണ് ടി.കെ.ഡി. മുഴപ്പിലങ്ങാട്. നാൽപ്പതോളം പുസ്‌തകങ്ങളും അൻപതോളം […]
Read more

മുഖം മൂടുന്ന പർദ സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവും; എംഎൻ കാരശ്ശേരി

കോഴിക്കോട്: മുഖം മൂടുന്ന പർദ സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ എം.എൻ. കാരശ്ശേരി. ഇത് വെറുമൊരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ വിഷയമല്ലെന്നും ഗുരുതരമായ നിയമപ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയ കാരശ്ശേരി, നിഖാബ് ധരിച്ച ഒരു പുരുഷൻ ബസിൽ കയറിയാൽ കണ്ടക്ടർക്ക് പർദ പൊക്കി സംശയനിവാരണം നടത്താൻ കഴിയുമോ എന്നും ചോദിച്ചു. മുഖം മൂടുന്ന പർദയായ നിഖാബ് പൂർണ്ണമായും നിരോധിക്കേണ്ടതാണ്. നിഖാബ് എന്നാൽ സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണെന്നും അത് സ്ത്രീവിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തട്ടം ഇടുന്നതുൾപ്പെടെയുള്ള […]
Read more

എം ലീലാവതി ടീച്ചർക്ക് സാനു സമഗ്ര സംഭാവന പുരസ്കാരം

കൊച്ചി: പ്രൊഫസർ എം കെ സാനുവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ സാനു സമഗ്ര സംഭാവന പുരസ്കാരം എഴുത്തുകാരി എം ലീലാവതി ടീച്ചർക്ക് സമ്മാനിച്ചു. ലീലാവതി ടീച്ചറുടെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് പുരസ്കാരം നൽകിയത്. ഒരു ലക്ഷം രൂപയും, ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത ശില്പവും, കീർത്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. സാനു സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എൻ എസ് മാധവൻ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് എന്നിവരടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ലീലാവതി ടീച്ചറുടെ […]
Read more

കള്ളൻ വിജയൻ; ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയ ലേഖനം ഫേസ്ബുക്കിൽ

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയ ‘കള്ളന്‍ വിജയന്‍’ എന്ന ലേഖനം ഫേസ്ബുക്കില്‍. ലേഖനം എഴുതിയ ടി.സി രാജേഷ് തന്നെയാണ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടിന്റെ പേരിലാണ് ദേശാഭിമാനി ഈ ലേഖനം ഒഴിവാക്കിയത്. ലേഖനത്തിന്റെ തലക്കെട്ട് മാറ്റാന്‍ കഴിയില്ലെന്ന നിലപാടില്‍ ന്യൂസ് എഡിറ്റര്‍ കെ.ആര്‍ അജയന്‍ ഉറച്ചുനിന്നതോടെ ലേഖനം അച്ചടിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഇടപെട്ട് അത് തടയുകയും അജയന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കള്ളന്‍ വിജയനെന്ന ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധതയില്ലെന്നും […]
Read more

‘കള്ളന്‍ വിജയന്‍’ ലേഖനമില്ല; വിഎസിന്റെ ഓര്‍മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇറങ്ങി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുമായി ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓര്‍മ്മക്കുറിപ്പ്. ‘കള്ളന്‍ വിജയന്‍’ എന്ന നാടക പ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. വാരാന്തപ്പതിപ്പ് ഇറങ്ങാത്തത് കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നം മൂലമാണ് വാരാന്തപ്പതിപ്പ് പുറത്തിറങ്ങാത്തതെന്ന് ദേശാഭിമാനി റഡിസന്റ് എഡിറ്റര്‍ എം സ്വരാജ് ഉള്‍പ്പെടെ ഇന്നലെ വിശദീകരണം നല്‍കിയത്. കെ വി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന […]
Read more

ഇന്ത്യൻ ജനാധിപത്യത്തിന്റെ 75 വർഷങ്ങൾ; ചരിത്രഗ്രന്ഥവും രണ്ട് ഗവേഷണ ജേണലുകളും പ്രകാശനം ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ കഴിഞ്ഞ ഏഴര പതിറ്റാണ്ടിലെ ചരിത്രവഴികൾ വ്യക്തമാക്കുന്ന ’75 ഇയേഴ്സ് ഓഫ് ഇന്ത്യൻ ഡെമോക്രസി: ദി ഇന്ത്യൻ ഇലക്ഷൻ സ്റ്റോറി ഇൻ ഫാക്ട്സ് ആൻഡ് ഫിഗേഴ്സ് എന്ന പുസ്തകം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പ്രകാശനം ചെയ്തു. ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിലാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. ഇതോടൊപ്പം വിദഗ്ദ്ധർ വിലയിരുത്തിയ രണ്ട് പുതിയ ത്രൈമാസ ഗവേഷണ ജേണലുകളുടെ ആദ്യ പതിപ്പും അദ്ദേഹം പുറത്തിറക്കി. ‘ഇന്ത്യൻ ജേണൽ ഓഫ് ഇലക്ടറൽ സ്റ്റഡീസ്’, […]
Read more

എഴുത്തുകാരി ഇന്ദിര ലങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. ഭർത്താവ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി. ലങ്കേഷ് ആയിരുന്നു. മകൾ പ്രശസ്ത മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് ആണ്.
Read more

വണ്ടിയോടിക്കുന്നവരും മൃ​ഗങ്ങളും വരെ ഉറങ്ങിയ നാട്! മീരയുടെ പുസ്തക വിവാദം; എന്താണ് കസാഖിലെ കലാച്ചിയിൽ സംഭവിച്ചത്?

കഴിഞ്ഞ ദിവസങ്ങളിൽ മലയാള സാഹിത്യ ലോകത്ത് ചെറുതല്ലാത്ത കോളിളക്കം സൃഷ്ടിച്ച വിഷയമാണ് കെആർ മീരയുടെ പുതിയ പുസ്തകവും അതുമായി ബന്ധപ്പെട്ട് ഉയർന്ന പ്ലാജിയരിസം വിവാദങ്ങളും. ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലിന്റെ പകര്‍പ്പാണെന്നതാണ് ആരോപണം. ഈ വിവാദങ്ങളെ നമുക്ക് തൽക്കാലത്തേക്ക് മാറ്റി നിർത്താം. ഈ പുസ്തകത്തിനും മുമ്പേ കുപ്രസിദ്ധമായ പേരാണ് കലാച്ചി. എന്താണത്? എങ്ങനെയാണ് ഇത്രയും കുപ്രസിദ്ധമായത്? ആ കഥയ്ക്ക് അത്രയേറെ പഴക്കമൊന്നുമില്ല… വിശ്വ പ്രസിദ്ധ കൊളംബിയൻ എഴുത്താകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ […]
Read more

‘മെലൂഹയിലെ ചിരഞ്ജീവികൾ’ സിനിമയാകുന്നു; ശിവനായി എത്തുന്നത് സൂപ്പർ താരം!

അമിഷ് ത്രിപാഠിയുടെ ഹിറ്റ് പുസ്തകമായ മെലൂഹയിലെ ചിരഞ്ജീവികള്‍ (ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ) സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. ബിഗ് സ്‌ക്രീൻ എത്തുമ്പോള്‍ നടൻ രൺവീർ സിങായിരിക്കും കേന്ദ്ര കഥാപാത്രമായ ശിവനെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ രൺവീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്. ധുരന്ധറിന്റെ വിജയത്തിനുശേഷം അടുത്ത രണ്‍വീര്‍ ചിത്രം ഏതായിരിക്കും എന്ന് ചിന്തിച്ച ആരാധകർക്ക് ആവേശം നൽകിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, രണ്‍വീറിന്‍റെ പ്രൊഡക്ഷൻ ബാനറായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix