തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ഒഴിവാക്കിയ ‘കള്ളന് വിജയന്’ എന്ന ലേഖനം ഫേസ്ബുക്കില്‍. ലേഖനം എഴുതിയ ടി.സി രാജേഷ് തന്നെയാണ് ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘കള്ളന് വിജയന്’ എന്ന തലക്കെട്ടിന്റെ പേരിലാണ് ദേശാഭിമാനി ഈ ലേഖനം ഒഴിവാക്കിയത്. ലേഖനത്തിന്റെ തലക്കെട്ട് മാറ്റാന്‍ കഴിയില്ലെന്ന നിലപാടില്‍ ന്യൂസ് എഡിറ്റര്‍ കെ.ആര് അജയന് ഉറച്ചുനിന്നതോടെ ലേഖനം അച്ചടിക്കുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടി ഇടപെട്ട് അത് തടയുകയും അജയന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കള്ളന് വിജയനെന്ന ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധതയില്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നിയില്ലെന്നുമായിരുന്നു അജയന്റെ മറുപടി. ഏറ്റവും മികച്ചത് എന്ന നിലയിലാണ് ‘കള്ളന് വിജയന്, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്നീ തലക്കെട്ടുകള്‍ ഇട്ടത്. തെറ്റ് പറ്റിയതായി തോന്നുന്നുവെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും അജയന് മറുപടി നല്‍കിയിരുന്നു. പിന്നീട് വി.എസിന്റെ അനുസ്മരണ ലേഖനം ഒഴിവാക്കാനല്ല നടപടിയെടുത്തതെന്നും തെറ്റിദ്ധാരണാജനകമായ തലക്കെട്ടിലുള്ള ഫീച്ചര്‍ ഒഴിവാക്കാനായിരുന്നുവെന്നും ദേശാഭിമാനി വ്യക്തമാക്കി.




