Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Literature

അത് ഞാൻ എഴുതിയതല്ല, ഞാൻ ജന്മഭൂമി കാണാറില്ല; വിശദീകരണവുമായി എംഎൻ കാരശ്ശേരി

കോഴിക്കോട്: അലിഗഢ് സർവകലാശാലയിൽ നിന്നും വിരമിക്കുന്ന പ്രൊഫസർ ടി.എൻ സതീശനെക്കുറിച്ച് ജൻമഭൂമിയിൽ വന്ന ലേഖനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എം.എൻ കാരശ്ശേരി. ആ ലേഖനം താൻ എഴുതിയതല്ലെന്നും തൻറെ പേര് വെച്ച് തെറ്റായി അച്ചടിച്ചു വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ‘അലിഗഢിൽ 38 വർഷത്തെ മലയാള സാധന’ എന്ന തലക്കെട്ടിലായിരുന്നു മെയ് 31ന് പുറത്തിറങ്ങിയ ജൻമഭൂമി വാരാന്ത്യപതിപ്പിലെ ലേഖനം. സർവകലാശാലയിലെ മലയാളം പ്രൊഫസറായിരുന്ന സതീശനെ കുറിച്ചും പ്രൊഫസറുടെ അക്കാദമിക് മികവിനെക്കുറിച്ചും സർവകലാശാലക്ക് നൽകിയ സംഭാവനയെക്കുറിച്ചുമുള്ളതാണ് ലേഖനം. ലേഖനം സമൂഹമാധ്യമങ്ങളിൽ വലിയ […]
Read more

കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് എയ്മ അക്ഷരമുദ്ര പുരസ്കാരം

കൊച്ചി: മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതചികിത്സ പ്രവർത്തകൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ 2026ലെ എയ്മ അക്ഷരമുദ്ര പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലൻയും ജനറൽ സെക്രട്ടറി കെ.ആർ. മനോജും ചേർന്നാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്കാരം 2026 ജൂലൈ 19ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന എയ്മ ദേശീയ […]
Read more

പദ്മരാജൻ പുരസ്‌കാരം ദിൻജിത്ത് അയ്യത്താനും ബാഹുൽ രമേശിനും

തിരുവനന്തപുരം: 2025-ലെ പി. പദ്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യത്തിലും സിനിമയിലും മികച്ച സംഭാവനകൾ നൽകിയവർക്കാണ് ഇത്തവണ പുരസ്‌കാരങ്ങൾ നൽകുന്നത്. “ഒഴുകാതെ ഒരു പുഴ” എന്ന നോവൽ രചിച്ച ചന്ദ്രമതി മികച്ച നോവലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. “അരപ്പാതിരി” എന്ന ചെറുകഥയുടെ രചയിതാവ് ഷനോജ് ആർ. ചന്ദ്രൻ മികച്ച കഥാകൃത്തായി പുരസ്‌കാരം നേടി. സിനിമ മേഖലയിൽ “എക്കോ” എന്ന ചിത്രത്തിന്റെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ബാഹുൽ രമേശ്ക്ക് ലഭിച്ചു. പുതുമുഖ രചയിതാവിനുള്ള വിസ്മയാസ്മാക്സ് […]
Read more

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് മധുപാല്‍; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കുറിപ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാൽ. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ […]
Read more

ആരാണ് മുഖ്യമന്ത്രി? ജനത്തെ രാഷ്ട്രീയ വഞ്ചനയ്ക്ക് ഇരയാക്കരുത്; സാംസ്‌കാരിക നായകരും രംഗത്ത്

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തോട് അടുത്തിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഴുത്തുകാരും സാംസ്‌കാരിക നായകരും രംഗത്ത്. വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും എഴുത്തുകാര്‍ പ്രസ്താവനയില്‍ പറയുന്നു. സാറാ ജോസഫ്, എംഎന്‍ കാരശ്ശേരി, കല്പറ്റ നാരായണന്‍, കെജി ശങ്കരപ്പിള്ള, യുകെ. കുമാരന്‍, എസ് ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച്, വലിയ ഭൂരിപക്ഷം നേടിയ മുന്നണിയിലെ നേതൃകക്ഷി ഇങ്ങനെ കുഴങ്ങുന്നത് മുമ്പൊരിക്കലും […]
Read more

‘ആദം നീ എവിടെയാകുന്നു’; വി.ഡി. സതീശന്റെ പുസ്തകം പുറത്തിറങ്ങി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിവിധ ക്രൈസ്തവസഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. “ആദം നീ എവിടെയാകുന്നു” എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും. ക്രൈസ്തവ ചുറ്റുപാടുകളിൽ വളർന്നതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ച് പഠിക്കാനും വായിക്കാനും താൻ കൂടുതൽ സമയം കണ്ടെത്തിയിരുന്നുവെന്ന് സതീശൻ ആമുഖ കുറിപ്പിൽ പറയുന്നു. ഹൈന്ദവ വിശ്വാസിയായി തുടരുമ്പോഴും മറ്റു മതങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എല്ലാ ദിവസവും ബൈബിളിലെ ഒരു അധ്യായം വായിക്കുന്നത് തന്റെ പതിവാണെന്നും കുറിപ്പിലുണ്ട്. […]
Read more

സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കെ സച്ചിദാനന്ദന്‍

തൃശൂര്‍: കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഭരണം മാറിയതിന് പിന്നാലെയാണ് സച്ചിദാനന്ദന്റെ നീക്കം. ഭരണത്തുടര്‍ച്ചയെ സംബന്ധിച്ച കാര്യങ്ങളില്‍ ഇനി ഒന്നും പറയാനില്ല. പത്തുവര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസും ഇതുപോലെ പോകേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു. അക്കാദമി വൈസ് പ്രസിഡണ്ട് അശോകന്‍ ചരുവിലും രാജിവച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ രണ്ട് വലതുപക്ഷ കക്ഷികള്‍ തമ്മിലായിരുന്നു മത്സരം എന്ന് എല്ലാ ശരിയായ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ് ഇനി ഒരു തിരിച്ചുവരവ് […]
Read more

മന്ത്രി ഡോ.ആർ ബിന്ദുവിന്റെ കവിതാ സമാഹാരത്തിന്റ പ്രകാശനം മെയ് 02 ന് കേരള സാഹിത്യ അക്കാദമിയിൽ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദുവിൻ്റെ കവിതാ സമാഹാരം ‘അൻപും അലിവും അല്പം അനുരാഗവും’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം മെയ് 2 ശനിയാഴ്ച വൈകീട്ട് 3.30 ന് തൃശ്ശൂർ കേരള സാഹിത്യ അക്കാദമി എം.ടി.ഹാളിൽവെച്ച് നടക്കും. പ്രശസ്ത സാഹിത്യകാരൻ ഡോ:കെ.സച്ചിദാനന്ദൻ കവിതാ സമാഹാരത്തിന്റെ ആദ്യ പകർപ്പ് കവി ഷീജ വക്കത്തിന് കൈമാറി പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിക്കും. സാഹിത്യകാരൻ അശോകൻ ചരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പി. എൻ. ഗോപികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. കവി ഡോ:സി.രാവുണ്ണി […]
Read more

മൂന്നാം തവണയും എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരും; പ്രവചിച്ച് എന്‍എസ് മാധവന്‍

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ലഭിക്കുന്ന സീറ്റുകളുടെ എണ്ണവും പ്രവചിച്ച് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എന്‍ എസ് മാധവന്‍. 75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. 65 സീറ്റുകള്‍ യുഡിഎഫ് നേടിയേക്കുമെന്നും 3 സീറ്റുകള്‍ വരെ വ്യത്യാസം വന്നേക്കാമെന്നും എന്‍ എസ് മാധവന്‍ പ്രവചിക്കുന്നു. 2021ല്‍ 80 സീറ്റുകളുമായി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരുമെങ്കിലും കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ […]
Read more

പത്മപ്രഭ പുരസ്‌കാരം നോവലിസ്റ്റ് ആർ. രാജശ്രീക്ക്

വയനാട്: ഈ വർഷത്തെ പത്മപ്രഭ പുരസ്കാരം നോവലിസ്റ്റ് ആർ. രാജശ്രീയ്ക്ക്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത നോവലിസ്റ്റ് എം. മുകുന്ദൻ അധ്യക്ഷനായും കഥാകാരി ഗ്രേസി, നിരൂപകൻ ഡോ. കെ.എസ്. രവികുമാർ എന്നിവർ അംഗങ്ങളായും ഉള്ള സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത് എന്ന് പത്മപ്രഭ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു. സ്ത്രീ ജീവിതത്തെ ആഴത്തിൽ അവതരിപ്പിക്കുന്നതോടൊപ്പം സ്ത്രീ- പുരുഷ വേർതിരിവുകൾക്കപ്പുറം മനുഷ്യാനുഭവങ്ങളുടെ വൈവിധ്യം രാജശ്രീയുടെ രചനകളിൽ കാണാമെന്ന് പുരസ്കാര […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix