ചരിത്രത്തിൽ കൂടി മഴ പെയ്യുമ്പോൾ ഒരു യാത്ര പോയാലോ? അതും വിഭിന്നമായ യാത്ര
കോട്ടയത്ത് വന്നിറങ്ങുമ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു. കൂട്ടുകാരന്റെ ഫോണിൽ വിളിച്ചു. അയാളോട് രണ്ടു ദിവസം മുമ്പ് കാര്യം സൂചിപ്പിച്ചിരുന്നു. പുതുമയുള്ള ചരിത്രം പകർന്നു ഒഴുകുന്ന ഒരു ദൃശ്യം സ്വായത്തമാക്കാനുള്ള മനസ്സിന്റെ ഇടിപ്പ് ധാരാളം ഉണ്ടായിരുന്നു. കൂട്ടുകാരന്റെ വണ്ടി എന്നെ തേടി അൽപ്പം കഴിഞ്ഞു വന്നെത്തി. മഴ വണ്ടിയെ തലോടി പെയ്യുന്നുണ്ടായിരുന്നു. ഒരു യക്ഷിയെ തളച്ച ചരിത്രം തേടിയുള്ള യാത്ര. പാലപ്പൂവിന്റെ മണമുള്ള യാത്ര സൂര്യ കാലടി മന അതിന്റെ കഥകൾ മനസ്സിനെ സ്വാധീനം ചെലുത്താൻ തുടങ്ങിയപ്പോൾ മുതൽ […]
Read more