Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് എയ്മ അക്ഷരമുദ്ര പുരസ്കാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീതചികിത്സ പ്രവർത്തകൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ 2026ലെ എയ്മ അക്ഷരമുദ്ര പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലൻയും ജനറൽ സെക്രട്ടറി കെ.ആർ. മനോജും ചേർന്നാണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.

50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ പുരസ്കാരം 2026 ജൂലൈ 19ന് ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന എയ്മ ദേശീയ സമ്മേളന വേദിയിൽ സമ്മാനിക്കും. മലയാള സാഹിത്യത്തിലും കലാരംഗത്തും സമഗ്ര സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനാണ് എയ്മ അക്ഷരമുദ്ര പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

മുൻ വർഷങ്ങളിൽ ഭാനുപ്രകാശ്, കെ.വി. മോഹൻകുമാർ, സുനിൽ പി. ഇളയിടം, ഡോ. എ.എം. ഉണ്ണികൃഷ്ണൻ, സി. രാധാകൃഷ്ണൻ, കെ. ജയകുമാർ, സൂര്യ കൃഷ്ണമൂർത്തി, ശ്രീകുമാരൻ തമ്പി എന്നിവർക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൈതപ്രത്തിന്റെ സംഗീത–സാഹിത്യ സംഭാവനകൾക്കുള്ള വലിയ അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.

Recent News

Advertisement
WhiteswanTV Footer