Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Literature

പാലായ്ക്ക് കേന്ദ്രത്തിൻ്റെ വൻ ടൂറിസം പാക്കേജ്; നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വൻ പ്രഖ്യാപനത്തിന് സാധ്യത

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലം പിടിച്ചെടുക്കാൻ ബൃഹത്തായ ടൂറിസം വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ. മണ്ഡലത്തിലെ വിനോദസഞ്ചാര- തീർത്ഥാടന മേഖലകളെ കോർത്തിണക്കി കോടിക്കണക്കിന് രൂപയുടെ വികസന പാക്കേജാണ് അണിയറയിൽ ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാലായുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലായുടെ കിഴക്കൻ മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രകൃതിരമണീയമായ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ രാമപുരം, പാലാ, ഭരണങ്ങാനം, അരുവിത്തുറ തുടങ്ങിയ […]
Read more

ഡോ. ജോർജുകുട്ടി വട്ടോത്തിന്റെ ‘കോമറ്റ്സ്’ പ്രകാശനം ചെയ്തു

കോട്ടയം: പ്രമുഖമായ 24 ഹിന്ദി കഥകളുടെ ഇംഗ്ലീഷ് ആസ്വാദനമായ ‘കോമറ്റ്സ്’ (Comets) എന്ന പുസ്തകം പ്രകാശനം ചെയ്തു. ബി.വി.എം കോളേജ് പബ്ലിക്കേഷൻസ് ഡയറക്ടറും മുൻ ഡീൻ ഓഫ് സ്റ്റഡീസുമായ ഡോ. ജോർജുകുട്ടി വട്ടോത്ത് രചിച്ച പുസ്തകത്തിന്റെ പ്രകാശനം കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവ്വഹിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയും രാഷ്ട്രദീപിക മുൻ എം.ഡി.യുമായ വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേലിന് പുസ്തകം നൽകിയാണ് അദ്ദേഹം പ്രകാശനം ചെയ്തത്. ബി.വി.എം കോളേജ് പ്രിൻസിപ്പൽ […]
Read more

മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം സമ്മാനിച്ചു

മലപ്പുറം: രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യവും നമ്മുടെ നാടിന്റെ ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ സാധിക്കൂയെന്ന് ഡോ. ശശി തരൂർ എംപി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മാത്യു മണിമല സ്മാരക മാധ്യമ പുരസ്കാരം മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസിനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒരേസമയം, കണ്ണാടിയും ദീപവുമാണ് മാധ്യമപ്രവർത്തനം. ഇതാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്ന് കാണിച്ചു തരുന്ന കണ്ണാടിയാകുന്നതിനൊപ്പം ഇനി നമ്മൾ സഞ്ചരിക്കേണ്ട വഴി കാണിച്ചു തരുന്ന ദീപവുമായി മാധ്യമപ്രവർത്തനം മാറുന്നു. കഥ […]
Read more

കല്ലറ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി; ഉടൻ പ്രവർത്തനം ആരംഭിക്കും

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി. കുറവിലങ്ങാട്-ചേർത്തല മിനി ഹൈവേയോട് ചേർന്ന ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്റ്റേഷൻ ഒരുങ്ങുന്നത്. 30 സെന്റ് സ്ഥലവും നിലവിലുണ്ടായിരുന്ന 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയാണ് സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-20 പ്ലാൻ ഫണ്ടിൽ നിന്നുള്ള 33.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പഴയ കെട്ടിടം നിർമ്മിച്ചത്. പിന്നീട്, സി.കെ. ആശ എം.എൽ.എയുടെ […]
Read more

ശ്രീനിവാസൻ- ബി സരസ്വതി അനുസ്മരണം ജനുവരി 4-ന് ഏറ്റുമാനൂരിൽ

കോട്ടയം: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസനെയും, പ്രശസ്ത സാഹിത്യകാരി ബി. സരസ്വതിയെയും ജനകീയ വികസന സമിതിയുടെയും കെ.ജി. സേതുനാഥ് സ്മാരക സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. ജനുവരി 4 (ഞായറാഴ്ച) വൈകുന്നേരം 4.30-ന് ഏറ്റുമാനൂർ മാരിയമ്മൻ കോവിലിന് സമീപമുള്ള ജനകീയ വികസന സമിതി മിനി ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസനെയും, മലയാള ചെറുകഥയെ ലോകനിലവാരത്തിലേക്ക് ഉയർത്തിയ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളും പ്രശസ്ത എഴുത്തുകാരിയുമായ ബി. […]
Read more

താനൂർ ഹെറിറ്റേജ് കാർണിവലിന് തുടക്കമായി

കണ്ണൂർ: താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ് സിവിലൈസേഷണൽ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച താനൂർ ഹെറിറ്റേജ് കാർണിവലിന് സീതി ഹാജി സാംസ്കാരിക നിലയത്തിൽ തുടക്കമായി. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കാർണിവൽ യുവ എഴുത്തുകാരൻ സുഭാഷ് ഒട്ടുംപുറം ഉദ്ഘാടനം ചെയ്തു. റശീദ് മോര്യ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.പി അഷ്റഫ് മുഖ്യാതിഥിയായി. പ്രാഫ. വി.പി ബാബു, കെ. സലാം താനൂർ, യൂനുസ് ലിസ, സി.പി ബാസിത് ഹുദവി, ടി.പി ഖാലിദ് കുട്ടി സംബന്ധിച്ചു.ശനി രാവിലെ നാഷണൽ അക്കാദമിക് […]
Read more

‘ഓർമ്മകൾക്കെന്ത് സുഗന്ധം’പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: യുവ സാഹിത്യകാരൻ പ്രദീപ് അറയങ്കരയുടെ “ഓർമ്മകൾക്കെന്ത് സുഗന്ധം” എന്ന ചെറുകഥാ സമാഹാരം പെരുമണ്ണ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. വാർഡ് മെമ്പർ ബഷീർ പെരുമണ്ണ അധ്യക്ഷസ്ഥാനം വഹിച്ച പരിപാടിയിൽ, ശ്രീ സാന്ദീപനിയുടെ കയ്യിൽ നിന്നും വയലാർ ഗ്രൂപ്പ് മെമ്പർ ശ്രീ തേവൻ കെ കെ പുസ്തകം ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവഹിച്ചു. ശ്രീ നാരായണൻ നീലമന പുസ്തകാവതരണം നടത്തി. ചടങ്ങിൽ ശ്രീ റിനീഷ്, ശ്രീ ലിബാസ് മൊയ്ദീൻ, നോവലിസ്റ്റ് മുഹമ്മദ്, ശ്രീ […]
Read more

ലോക അറബി ഭാഷാദിനാഘോഷവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു

മലപ്പുറം: നൂറുൽഇസ്‌ലാം മദ്രസയിൽ ഡിസംബർ 18 ലോക അറബി ഭാഷാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടൊപ്പം സംസ്ഥാന സർഗമേളയിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് അറബി ഭാഷാദിനാഘോഷത്തിന്റെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. അറബി ഭാഷയുടെ ആത്മീയ സാംസ്കാരിക മൂല്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിക്കുകയും കുട്ടികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അറബി ഭാഷാ […]
Read more

അതിരപ്പിള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപെടുത്തിയതായി പരാതി

തൃശ്ശൂർ: ചാലക്കുടി അതിരപ്പിള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ സിപിഎം നേതാവിൻ്റെ നേതൃത്വത്തിൽ ഭീഷണിപെടുത്തിയതായി പരാതി. അതിരപ്പിള്ളി ഏഴാം വാർഡിലെ പിള്ളപാറയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സൂര്യയുടെ വിജയിച്ചത്തിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചാണ് സൂര്യയെയും സഹപ്രവർത്തകരെയും ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് പരാതി നൽകിയത്. സംഭവത്തിൽ പ്രതിഷേധിച് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി ധർണ നടത്തി. പിള്ളപ്പാറയിൽ നടത്തിയ പ്രതിക്ഷേധ ധർണ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോമോൻ കാവുങ്ങൽ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എം പുഷ്പ്പാഗദൻ, […]
Read more

മർകസ് ആർട്സ് ഫെസ്റ്റ് ഖാഫിൻ നാളെ തുടക്കമാകും

കോഴിക്കോട്: ജാമിഅമർകസ് വിദ്യാർഥി യൂനിയൻ ഇഹ്‌യാ ഉസ്സുന്ന സംഘടിപ്പിക്കുന്ന മർകസ് ആർട്‌സ് ഫെസ്റ്റ് ഖാഫ് ദി ഒക്ടോ എഡിഷൻ ഈ മാസം 13, 14 തീയതികളിൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റെക്റ്റിഫയിംഗ് ദി വെർച്യൂസ്, മൂല്യ ശോഷണങ്ങൾക്ക് തിരുത്ത് എന്ന പ്രമേയത്തിലാണ് ഈ വർഷം ഫെസ്റ്റ് നടക്കുന്നത്. ഇരുന്നൂറോളം മത്സരയിനങ്ങളിലായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 1,500 വിദ്യാർഥികൾ പരിപാടിയിൽ മാറ്റുരക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി എട്ടിന പദ്ധതികൾ നടപ്പാക്കും. 13ന് രാവിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix