Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കല്ലറ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി; ഉടൻ പ്രവർത്തനം ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി. കുറവിലങ്ങാട്-ചേർത്തല മിനി ഹൈവേയോട് ചേർന്ന ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്റ്റേഷൻ ഒരുങ്ങുന്നത്. 30 സെന്റ് സ്ഥലവും നിലവിലുണ്ടായിരുന്ന 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയാണ് സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്.

കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-20 പ്ലാൻ ഫണ്ടിൽ നിന്നുള്ള 33.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പഴയ കെട്ടിടം നിർമ്മിച്ചത്. പിന്നീട്, സി.കെ. ആശ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 36.50 ലക്ഷം രൂപ ഉപയോഗിച്ച് 1500 അടി വിസ്തീർണ്ണം കൂട്ടിച്ചേർത്ത് കെട്ടിടം വിപുലീകരിക്കുകയും സ്റ്റേഷൻ ഹൗസ് ഓഫിസർ, സബ് ഇൻസ്‌പെക്ടർ എന്നിവരുടെ മുറികൾ, ഓഫിസ് മുറികൾ, വിശ്രമ മുറി, ലോക്കപ്പ്, തൊണ്ടിമുതൽ സൂക്ഷിക്കുന്നതിനുളള മുറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കുകയും ചെയ്തു.

വൈക്കം, കടുത്തുരുത്തി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളെ ഏകീകരിച്ചാണ് പുതിയ സ്റ്റേഷൻ യാഥാർഥ്യമാകുന്നത്. ‘കല്ലറ പോലീസ് സ്റ്റേഷൻ’ എന്ന് പേര് നൽകുന്നതിനും അതിർത്തി നിർണയത്തിനുമുള്ള ഗസറ്റ് വിജ്ഞാപന നടപടികൾ ഉടൻ പൂർത്തിയാക്കും.

Recent News

Advertisement
WhiteswanTV Footer