Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി പി.വി. അൻവർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. താനടക്കം മൂന്ന് പേരെ കെ.ടി.ഡി.സിയുടെ നേതൃത്വത്തിലേക്ക് പരിഗണിക്കണമെന്നാണ് ആവശ്യം. കത്ത് നൽകിയെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അൻവറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

സർക്കാർ അധികാരമേറ്റെടുത്ത് ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷത്തുള്ളവർ തുടരുന്നത് യു.ഡി.എഫിനുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആർ.എസ്.പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പരസ്യമായി വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായും മുന്നണിയിൽ പരാതിയുയർന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും വടക്കൻ കേരളത്തിലെ യു.ഡി.എഫ് മുന്നേറ്റത്തിൽ പി.വി. അൻവറിന്റെ സാന്നിധ്യം നിർണായകമായിരുന്നുവെന്നാണ് മുന്നണിയിലെ വിലയിരുത്തൽ. അസോസിയേറ്റ് അംഗമെന്ന നിലയിൽ അൻവറിനെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix