Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: police station

കല്ലറ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി; ഉടൻ പ്രവർത്തനം ആരംഭിക്കും

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി. കുറവിലങ്ങാട്-ചേർത്തല മിനി ഹൈവേയോട് ചേർന്ന ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്റ്റേഷൻ ഒരുങ്ങുന്നത്. 30 സെന്റ് സ്ഥലവും നിലവിലുണ്ടായിരുന്ന 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയാണ് സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-20 പ്ലാൻ ഫണ്ടിൽ നിന്നുള്ള 33.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പഴയ കെട്ടിടം നിർമ്മിച്ചത്. പിന്നീട്, സി.കെ. ആശ എം.എൽ.എയുടെ […]
Read more

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; നിയന്ത്രണങ്ങളുമായി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ

കാസർഗോഡ് : ഫലപ്രഖ്യാപന ദിവസമായ ഡിസം 13 ന് ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ.പി സതീഷ്കുമാർ വിളിച്ചു ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. വൈകിട്ട് 6 മണിക്ക് ശേഷം പ്രകടനം പാടില്ല. പോലീസിന്റെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രം പ്രകടനം നടത്തണം. വാഹന റാലി പോലുള്ള ആഘോഷങ്ങൾ ഒഴിവാക്കണം. എതിർ സ്ഥാനാർഥിയെ പരിഹസിക്കാനോ അവഹേളിക്കുവാനോ പാടില്ല. മുദ്രാവാക്യം വിളിക്കുന്നതിൽ മിതത്വം പാലിക്കണം. […]
Read more

സംശയത്തിൻ്റെ പേരിൽ കസ്റ്റഡിയിൽ എടുത്ത യുവാവ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട്: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് നെന്മാറയിലാണ് സംഭവം. വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസിൽ സംശയത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയിലൂർ സ്വദേശിയാണ് സ്റ്റേഷനിൽ വെച്ച് കൈഞരമ്പ് മുറിച്ചത്. ചായ നൽകിയ ഗ്ലാസ് ഇയാൾ പൊട്ടിച്ച് ചില്ലുകഷണം കൊണ്ട് കൈ മുറിക്കുകയായിരുന്നു. യുവാവ് തന്റെ ഇടത് കൈയിലാണ് സ്വയം മുറിവേൽപ്പിച്ചത്. പരുക്കേറ്റ ഇയാളെ പൊലീസുകാർ ഉടൻ തന്നെ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Read more

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പൊലീസിന് മുമ്പാകെ ഹാജരായി. കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. അന്വേഷണവുമായി സഹകരിക്കാമെന്നും നടന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണിപ്പോള്‍ നടന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. നേരത്തെ ഹൈക്കോടതിയില്‍ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് നടന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്ത മാസം 28ലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer