Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ExamIrregularities

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യാഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥനെ സിഐഡി കസ്റ്റഡിയിലെടുത്തു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാർ ഗംഗ്വാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് കെപിഎസ്‌സി നടത്തിയ പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നടപടി. തുടർച്ചയായി രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഗംഗ്വാറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച സിഐഡി സംഘം ഗംഗ്വാറിനെ ഒമ്പത് മണിക്കൂറോളം ചോദ്യം […]
Read more

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർഥികളുടെ നിയമസഭാ മാർച്ച്

റാഞ്ചി: പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡിൽ ആയിരക്കണക്കിന് വിദ്യാർഥികൾ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സമരം ആരംഭിച്ച് പത്താം ദിവസമാണ് മാർച്ച് നടത്തിയത്. ദേശീയപതാകകളും പൂക്കളും കൈയിലേന്തിയാണ് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തത്. സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നതെന്ന് വിദ്യാർഥി നേതാക്കൾ പറഞ്ഞു. സർക്കാർ ജോലിക്കായുള്ള പരീക്ഷകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. ക്രമക്കേടുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷനും നടത്തിയ […]
Read more

പരീക്ഷാ ക്രമക്കേട്; എസ്‌ഐടി അന്വേഷണത്തോട് സഹകരിക്കാതെ PSC

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ പി.എസ്.സി. പരീക്ഷാ വിഭാഗത്തിലെ പ്രധാന കമ്പ്യൂട്ടർ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്. കേസിലെ പ്രധാന തെളിവായ കമ്പ്യൂട്ടർ പരിശോധനയ്ക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കത്ത് നൽകിയിരുന്നു. എന്നാൽ പരീക്ഷാ നടപടികൾ നിയന്ത്രിക്കാൻ ഈ കമ്പ്യൂട്ടർ അനിവാര്യമാണെന്നാണ് പി.എസ്.സി വിശദീകരിക്കുന്നത്. വിഷയത്തിൽ എസ്‌ഐടി നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിനിടെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 100 കടന്നു. ലഭിച്ച എല്ലാ പരാതികളിലും എസ്‌ഐടി […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഉടന്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചു. കൂടാതെ, പിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ 90-ലധികം പരാതികളാണ് എസ്‌ഐടിക്ക് ലഭിച്ചത്. […]
Read more

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ പിഴവ്; ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്‌ സമർപ്പിച്ചു

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷയുടെ മൂല്യനിർണയത്തിൽ പിഴവ് സംഭവിച്ചതായി കണ്ടെത്തി. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചതെന്നാണ് കണ്ടെത്തൽ. ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയം മറ്റന്നാൾ ചേരുന്ന പിഎസ്‌സി യോഗത്തിൽ ചർച്ച ചെയ്യും. ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ പോയത്. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും […]
Read more

കെജിസിഇ എഞ്ചിനീയറിങ് പരീക്ഷയിൽ ക്രമക്കേട്; മൂന്ന് പരീക്ഷകൾ റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ കെ.ജി.സി.ഇ എൻജിനിയറിങ് ഒന്നാം വർഷ പരീക്ഷകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പരീക്ഷകൾ റദ്ദാക്കി. ജൂൺ 23, 29, ജൂലൈ 1 തീയതികളിൽ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്. ടെക്നിക്കൽ എക്സാമിനേഷൻസ് ജോയിന്റ് കൺട്രോളറാണ് പരീക്ഷ റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. കെ.ജി.സി.ഇ എൻജിനിയറിങ് (റിവിഷൻ 2022) ഏപ്രിൽ 2026 പരീക്ഷയിലെ ‘1001-ബേസിക് മാത്തമാറ്റിക്സ് ആൻഡ് സയൻസ്’, ‘1002-എൻജിനിയറിങ് ഡ്രോയിങ്’, ‘1031-ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് – I’ എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് […]
Read more

Recent News

Advertisement
WhiteswanTV Footer