Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൊലീസ് സ്റ്റേഷനുകളിൽവെച്ച്‌ കുട്ടികളെ കൈമാറരുതെന്ന് കുടുംബക്കോടതികളോട് ഹൈക്കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പൊലീസ് സ്റ്റേഷനുകളിൽവെച്ച്‌ കുട്ടികളെ കൈമാറാൻ ഉത്തരവിടരുതെന്ന് കുടുംബക്കോടതികൾക്ക് ഹൈക്കോടതിയുടെ നിർദേശം. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ ഈ നിർദേശം ബാധകമാണ്. നിർദേശം കുടുംബക്കോടതി ജഡ്ജിമാരെ അറിയിക്കാൻ രജിസ്ട്രാർ ജനറലിനു കോടതി നിർദേശം നൽകി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. കുട്ടിയെ പൊലീസ് സ്റ്റേഷനിൽവെച്ചു കൈമാറണമെന്ന കുടുംബക്കോടതിയുടെ ഒരു ഉത്തരവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിർദേശം. ഇത്തരത്തിൽ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കുമ്പോൾ കുട്ടികൾക്ക് വലിയ മാനസിക ആഘാതമാണ് ഉണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.

Content: High Court tells family courts not to hand over children at police stations

Recent News

Advertisement
WhiteswanTV Footer