കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിന് ഇന്ന് തിരുവനന്തപുരത്ത് സമാപനം. റാലിയോടുകൂടി വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം. പൊതു സമ്മേളനത്തിൽ സർക്കാരിൻറെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗവും ഇന്ന് ചേരും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികളാണ് ഇന്ന് സമാപിക്കുന്നത്.ഏപ്രിൽ 21ന് കാസർഗോഡ് നിന്നും ആരംഭിച്ച പരിപാടികളാണ് 13 ജില്ലയിലെ പര്യടനം പൂർത്തിയാക്കി തിരുവനന്തപുരത്ത് സമാപിക്കുന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ അവലോകന യോഗവും ചേരും. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പൗരപ്രമുഖരുടെ യോഗം ചേരുക.




