Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അമേരിക്ക ആവശ്യങ്ങൾ അംഗീകരിച്ചാൽ 48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്റാൻ: ഇറാൻ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അമേരിക്ക അംഗീകരിച്ചാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് രണ്ട് ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടാൽ കടലിടുക്കിൽ സുരക്ഷ പുനഃസ്ഥാപിക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കാനും കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി വ്യക്തമാക്കി. മധ്യസ്ഥർ മുഖേന അമേരിക്കയുമായി ആശയവിനിമയം തുടരുകയാണെന്നും ഇറാന്റെ ആവശ്യങ്ങളോടുള്ള അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും തുടർനടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തർ മുഖേന അമേരിക്കയ്ക്ക് കൈമാറിയ നിർദേശങ്ങളിലാണ് ഇറാൻ പ്രധാന ആവശ്യങ്ങൾ വ്യക്തമാക്കിയത്. എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക, വിദേശത്തുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, എണ്ണ മേഖലയിലെ ഉപരോധങ്ങൾ പിൻവലിക്കുക, ഇറാന്റെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇറാന്റെ നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളയുകയും രാജ്യത്തിനെതിരായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

അതേസമയം, ഇറാനിലെ ആണവനിലയമാണെന്ന് സംശയിക്കപ്പെടുന്ന ‘പിക്ആക്സ് മൗണ്ടെയ്ൻ’ ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ തന്റെ പരിഗണനയിലുണ്ടെന്ന് ട്രംപ് ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ കേന്ദ്രം ആണവനിലയമാണെന്ന ആരോപണം ഇറാൻ നിഷേധിച്ചു. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക ആക്രമണമോ അധിനിവേശ ശ്രമമോ ഉണ്ടായാൽ ശക്തവും ഉടനടിയുള്ളതും സമഗ്രവുമായ തിരിച്ചടി നൽകുമെന്നും ഇസ്മായിൽ ബഖായി മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix