Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; ഒന്നര ലക്ഷത്തോളം രൂപ കവർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ചു. വലിയപറമ്പിൽ അറയ്ക്കൽ വീട്ടിൽ അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണം സൂക്ഷിച്ചിരുന്ന അലമാരയുടെ ലോക്കറും സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡിവിആറും മോഷ്ടാവ് കൊണ്ടുപോയി.

വീടിന്റെ ഒരു ഭാഗത്തെ ഇരുമ്പുവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ നിരീക്ഷണ ക്യാമറകൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ച ശേഷമാണ് മോഷണം നടത്തിയത്.

അനൂപിന്റെ പിതാവും പുത്തൻവേലിക്കര സ്വദേശിയുമായ ആന്റു തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്. അനൂപും കുടുംബവും നിലവിൽ ദുബായിലാണ്. വിവരമറിഞ്ഞ് മാള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix