Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCExam

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അംഗങ്ങള്‍ക്ക് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കാത്ത അംഗങ്ങൾക്ക് വീണ്ടും ചോദ്യം ചെയ്യൽ നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകാത്ത പക്ഷം നിയമപരമായി കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹൈക്കോടതിയിൽ നിന്ന് അന്വേഷണത്തിന് അനുകൂലമായ നിലപാട് ഉണ്ടായതോടെയാണ് ക്രൈംബ്രാഞ്ച് നടപടികൾ ശക്തമാക്കുന്നത്. പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. അന്വേഷണവുമായി പിഎസ്‌സി അംഗങ്ങൾ സഹകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയായ പിഎസ്‌സിയിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയും […]
Read more

സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും; ഹാജരാകാൻ പിഎസ്‍സി അംഗങ്ങള്‍ക്ക് വീണ്ടും നോട്ടിസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയെന്ന പരാതിയിൽ പി.എസ്.സി അംഗങ്ങൾ മൊഴിയെടുപ്പിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് എസ്‌ഐടി. നേരത്തേ നോട്ടിസ് നൽകിയ നാല് പി.എസ്.സി അംഗങ്ങൾക്കും സെക്രട്ടറി‍ക്കും ക്രൈംബ്രാഞ്ച് എസ്.പി സക്കറിയ മാത്യു കത്ത് നൽകി. ഔദ്യോഗിക തിരക്കുകൾക്ക് ശേഷം മൊഴിയെടുപ്പിന് ഹാജരാകാൻ കഴിയുന്ന സമയം അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മൊഴിയെടുക്കേണ്ട സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.സി സെക്രട്ടറിയും അംഗങ്ങളും […]
Read more

PSC പരീക്ഷാ ക്രമക്കേട്; അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകും

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾക്ക് എസ്‌ഐടി ഇന്ന് വീണ്ടും നോട്ടീസ് നൽകും. പിഎസ്‌സി അംഗങ്ങൾക്ക് പ്രത്യേക നിയമപരിരക്ഷയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകാനാണ് നിർദേശം. ആദ്യഘട്ടത്തിൽ നോട്ടീസ് നൽകിയ നാല് പിഎസ്‌സി അംഗങ്ങൾക്കാണ് വീണ്ടും നോട്ടീസ് നൽകുന്നത്. പുതിയ നോട്ടീസ് ലഭിച്ചിട്ടും ഹാജരാകാൻ തയ്യാറായില്ലെങ്കിൽ വാറന്റ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താൻ കഴിയാത്ത മുതിർന്ന […]
Read more

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണമെന്ന ആവശ്യം; ഹൈക്കോടതിയെ സമീപിച്ച് PSC

കൊച്ചി: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി അംഗങ്ങൾ നേരിട്ട് ഹാജരാകണമെന്ന എസ്ഐടി നിർദേശത്തിനെതിരെ പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് പിഎസ്‌സിയുടെ ആവശ്യം. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഈ മാസം 15 മുതൽ അംഗങ്ങളെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് ചോദ്യം ചെയ്യലിനുള്ള നോട്ടീസ് നൽകിയത്. അംഗങ്ങൾ ക്രൈംബ്രാഞ്ച് ഓഫീസിൽ […]
Read more

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് അന്വേഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും പ്രത്യേക പരിരക്ഷയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്വേഷണവുമായി പിഎസ്‌സി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന നിലപാടിലാണ് പിഎസ്‌സി. അന്വേഷണ ഉദ്യോഗസ്ഥർ പിഎസ്‌സി ആസ്ഥാനത്തെത്തി മൊഴിയെടുക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം. എന്നാൽ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നിലപാടിലാണ് അന്വേഷണസംഘം. ഗുരുതരമായ ആരോപണങ്ങളാണ് പിഎസ്‌സിക്കെതിരെ ഉയർന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണവുമായി എല്ലാവരും സഹകരിക്കണം. പിഎസ്‌സി ചെയർമാൻ എന്നത് […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: നിയമനം പുനഃപരിശോധിക്കണമെന്ന് എസ്‌ഐടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ നിയമനം പുനഃപരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം സർക്കാരിന് കത്ത് നൽകി. പരീക്ഷയുടെ മൂല്യനിർണയം അപൂർണമായിരുന്ന സാഹചര്യത്തിലാണ് നിയമനം പുനഃപരിശോധിക്കണമെന്ന ആവശ്യം. അരുൺ പ്രതാപ്, സജി മോൻ എന്നിവരെയാണ് ഈ തസ്തികയിലേക്ക് നിയമിച്ചിരുന്നത്. തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മൂല്യനിർണയം നടത്തിയിട്ടില്ലെന്നും എസ്‌ഐടി കണ്ടെത്തി. ഇതോടെ നിയമനം സംശയാസ്പദമാണെന്ന് നേരത്തെ […]
Read more

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതൽ പിഎസ്‌സി അംഗങ്ങളുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അംഗങ്ങളുടെ മൊഴിയെടുത്ത ശേഷം ചെയർമാൻ എം.ആർ. ബൈജുവിനെയും ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിലെ എസ്.പി. സഖറിയയാണ് പിഎസ്‌സി അംഗങ്ങൾക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്. നിയമനവുമായി ബന്ധപ്പെട്ട കേസിൽ പിഎസ്‌സി അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് പിഎസ്‌സി […]
Read more

പി എസ് സി ക്രമക്കേട്; ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി എസ് സി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച്. പരീക്ഷാ ഉത്തരക്കടലാസുകളുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്താണ് വീഴ്ച കണ്ടെത്തിയത്. മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീശ്, അഡിഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇതുസംബന്ധിച്ച് ഡിജിപി വഴി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാർ ഈ കത്ത് പി എസ് സിക്ക് കൈമാറും. പരീക്ഷയിലെ ഒൻപത് ചോദ്യങ്ങളുടെ മൂല്യനിർണയം […]
Read more

പിഎസ്‌സി പരീക്ഷാതട്ടിപ്പ്; രണ്ട് പേര്‍ കുറ്റക്കാര്‍, കൊല്ലം സ്വദേശിനിക്ക് മൂന്ന് വര്‍ഷം തടവ്

കൊല്ലം: കോട്ടയത്ത് നടന്ന പി.എസ്.സി യു.പി. സ്‌കൂൾ അധ്യാപക പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയ കേസിൽ രണ്ട് പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. കൊല്ലം മയ്യനാട് സ്വദേശികളായ സുനിൽ ദാസ്, ഷമീമ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്. ഷമീമയ്ക്ക് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ സുനിൽ ദാസ് കോടതിയിൽ ഹാജരാകാത്തതിനാൽ ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. […]
Read more

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചു. ചോദ്യപ്പേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴികളാണ് എടുത്തത്. മൂല്യനിർണയത്തിൽ സംഭവിച്ച വീഴ്ചകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്ത് മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കിയാണ് മൂല്യനിർണയം നടത്തിയതെന്നാണ് കണ്ടെത്തൽ. വിവരണാത്മക ഉത്തരങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും. കൂടാതെ, മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന വിവേചന അധികാരം ദുരുപയോഗം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix