Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PSCExam

പി.എസ്.സി പരീക്ഷാ വിവാദം; എസ്‌ഐടിക്ക് മുന്നിൽ 35ലധികം പരാതികൾ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ഇതുവരെ 35-ലധികം പരാതികൾ ലഭിച്ചു. പരീക്ഷയ്ക്ക് മുമ്പ് യാതൊരു മുന്നറിയിപ്പും നൽകാതെ സിലബസ് മാറ്റിയെന്നാണ് കൂടുതലായും ഉയരുന്ന പരാതി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ പരാതികളിലും അന്വേഷണം നടത്താനാണ് എസ്‌ഐടി തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ശനിയാഴ്ച ഡിജിപിക്ക് സമർപ്പിക്കും. എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയുമായി ബന്ധപ്പെട്ട പരാതികളും എസ്‌ഐടി പരിശോധിക്കും. ഉദ്യോഗാർഥികളുടെ മൊഴി നാളെ രേഖപ്പെടുത്തും. ചോദ്യപേപ്പർ തയ്യാറാക്കിയതിലും […]
Read more

പി.എസ്.സി പരീക്ഷ റദ്ദാകാൻ കാരണം പുതിയ ക്രമീകരണം

തിരുവനന്തപുരം: പിഎസ്.സി പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തിന് പിന്നിൽ പുതിയ പരീക്ഷാ ക്രമീകരണമാണെന്ന വിമർശനം ഉയരുന്നു. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്താൻ തീരുമാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് ആരോപണം. പിഎസ്.സി ചെയർമാൻ എം.ആർ. ബൈജു കൊണ്ടുവന്ന പുതിയ പരിഷ്‌കരണത്തിലൂടെയാണ് ഒരു ദിവസം രണ്ട് പരീക്ഷകൾ നടത്തിയത്. ഇത്തരത്തിൽ പരീക്ഷ നടത്തിയാൽ ചോദ്യപേപ്പറുകൾ മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് മുൻപേ ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ ആവശ്യമായ തയ്യാറെടുപ്പുകൾ ഉള്ളതിനാൽ പ്രശ്നമുണ്ടാകില്ലെന്നായിരുന്നു ചെയർമാന്റെ […]
Read more

ആസൂത്രണ ബോര്‍ഡ് പരീക്ഷാ രേഖകള്‍ നല്‍കില്ല; വിവരാവകാശ കമ്മീഷനെ വെല്ലുവിളിച്ച് പിഎസ്‌സി

തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പിഎസ്.സി അറിയിച്ചു. ആസൂത്രണ ബോർഡ് പരീക്ഷയുടെ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ഉദ്യോഗാർഥിക്ക് നൽകാനാകില്ലെന്നാണ് പിഎസ്.സിയുടെ നിലപാട്. പരീക്ഷാ രേഖകൾ നൽകണമെന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ആ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകാനാണ് പിഎസ്.സി തീരുമാനിച്ചത്. പരാതിക്കാരനായ ഉദ്യോഗാർഥിയുടെ ആവശ്യവും പി.എസ്.സി തള്ളി. അതേസമയം, പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; വിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശം നൽകി ഡിജിപി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപിയുടെ നിർദേശം. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. പരീക്ഷാ രേഖകൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടി പിഎസ്‌സിക്ക് കത്ത് നൽകിയിട്ടുണ്ട്. പിഎസ്‌സി ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസ്‌ഐടിക്ക് ഇതുവരെ 20 പരാതികളാണ് ലഭിച്ചത്. കെഎഎസ്, ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷകളിലെ ക്രമക്കേടുകളാണ് […]
Read more

യുവതയുടെ സ്വപ്നങ്ങൾ തകർത്ത് PSC ? അർഹതയുള്ളവർക്കും നീതിയില്ല

കേരള പബ്ലിക് സർവീസ് കമ്മീഷൻ, ഇത്രയേറെ ജനവിശ്വാസം ആർജിച്ച ഒരു സ്ഥാപനം ഇന്ത്യയിൽ വേറെയില്ല എന്ന് അഭിമാനിച്ചിരുന്നു. അതിനുള്ള ആദരവും ലഭിച്ചിരുന്നു. പബ്ലിക് സർവീസ് ചെയർമാൻമാരുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ചെയർമാൻമാർ കേരളത്തെ അഭിനന്ദിക്കുന്നതും ധാരാളം കേട്ടിട്ടുണ്ട്. ഇന്ന് ആ ജനവിശ്വാസത്തിന് മങ്ങൽ ഏറ്റിരിക്കുന്നു. സംസ്ഥാനത്തെ ലക്ഷക്കണക്കിനു യുവാക്കൾ സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ മുഴുകി കഴിയുകയാണ്. തൊഴിലവസരങ്ങൾ സംബന്ധിച്ച് ഓരോ തവണ പിഎസ്‌സി വിജ്ഞാപനം ഇറക്കുമ്പോഴും പ്രതീക്ഷയോടെയാണ് തൊഴിൽ തേടുന്ന യുവത അതിനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix