Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം; ബാലാവകാശ കമ്മിഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്നും കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

റഗ്ബി മത്സരങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ, അംഗീകൃത മത്സരക്രമം, പ്രായവിഭാഗം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. പ്രത്യേക ജില്ലാ-സംസ്ഥാനതല മത്സരങ്ങളോ സുതാര്യമായ തിരഞ്ഞെടുപ്പ് ട്രയലോ നടത്തുന്നതിനുള്ള സാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ദേശീയതല മത്സരങ്ങളുടെ തീയതികൾ, യോഗ്യതാ മാനദണ്ഡങ്ങൾ, എൻട്രി സമർപ്പിക്കേണ്ട അവസാന തീയതി എന്നിവ പരിഗണിച്ച് വിദ്യാർഥികൾക്ക് അവസരം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. 2026–27 അധ്യയന വർഷത്തെ ദേശീയ സ്കൂൾ കായികമേളയുടെ മത്സരക്രമത്തിൽ റഗ്ബി ഉൾപ്പെടുത്തുന്നതിനും സംസ്ഥാന സ്കൂൾ കായികമേളയുടെ മാനുവലിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിനും കമ്മിഷൻ നിർദേശിച്ചു.

കമ്മിഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസണും പി. ഷാജേഷ് ഭാസ്കറും ഉൾപ്പെട്ട ഫുൾ ബെഞ്ചിന്റേതാണ് ഉത്തരവ്.

തിരുവനന്തപുരം പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ അമേയ സന്ദീപ് സമർപ്പിച്ച ഹർജിയിലാണ് നടപടി. നാഷണൽ റഗ്ബി ചാമ്പ്യൻഷിപ്പ് 2026 അണ്ടർ-18 ഗേൾസ് ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച കായികതാരമാണ് അമേയ.

സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SGFI) നടത്തുന്ന 70-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ റഗ്ബി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരള സംസ്ഥാന സ്കൂൾ കായികമേളയുടെ മാനുവലിൽ ഈ ഇനം ഉൾപ്പെടുത്തിയിട്ടില്ല. ഇതുമൂലം സംസ്ഥാനത്ത് റഗ്ബി പരിശീലിക്കുന്ന നിരവധി വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നായിരുന്നു ഹർജിക്കാരിയുടെ പരാതി.

ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചെങ്കിലും ആവശ്യം നിരസിച്ചതിനെ തുടർന്നാണ് അമേയ ഹൈക്കോടതിയെ സമീപിച്ചത്. വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix