Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിണറായി വിജയൻ പൊലീസ് കസ്റ്റഡിയിൽ; ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പിണറായി വിജയന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. റെസിഡന്റ് കമ്മീഷണറുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടൽ നടത്താനും നിർദേശിച്ചിട്ടുണ്ട്.

പിണറായി വിജയനെ കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം പൊലീസ് വാഹനത്തിൽ കറക്കിയതായും ഇതിനിടെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പിണറായിക്കൊപ്പം ഉണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എം.പിയാണ് ശാരീരിക അസ്വസ്ഥതയുണ്ടായ വിവരം മാധ്യമങ്ങളോട് പങ്കുവെച്ചത്. പ്രായം പരിഗണിക്കാതെ ഭക്ഷണവും കൃത്യസമയത്ത് മരുന്നും നിഷേധിച്ചായിരുന്നു പൊലീസിന്റെ നടപടിയെന്നും ബ്രിട്ടാസ് ആരോപിച്ചു. ഉന്നതതല നിർദേശമില്ലാതെ വിട്ടയക്കില്ലെന്ന നിലപാടിലാണ് പൊലീസ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിണറായി വിജയനടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വൈകാതെ വിട്ടയക്കുമെന്നുമാണ് പൊലീസിന്റെ വിശദീകരണം.

മൂന്നര മണിക്കൂർ വാഹനത്തിൽ കറക്കി

രാവിലെ പതിനൊന്ന് മണിയോടെ പിണറായി വിജയനടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ.എൻ. ബാലഗോപാലും ജോൺ ബ്രിട്ടാസും പ്രതിഷേധിച്ചെങ്കിലും പൊലീസ് അവഗണിച്ചുവെന്നാണ് ആരോപണം. പിണറായിയുടെ ഭക്ഷണവും മരുന്നും മുടങ്ങിയതായി ഒപ്പമുണ്ടായിരുന്ന നേതാക്കൾ തത്സമയ ദൃശ്യങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. പ്രായമായ നേതാവിനോട് പൊലീസ് മോശമായാണ് പെരുമാറിയതെന്നും നേതാക്കൾ ആരോപിച്ചു.

നേരത്തെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേരള ഹൗസിൽനിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ, സി.ഐ.ടി.യു നേതാക്കൾ, എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix