ചേരാനല്ലൂർ വാഹനാപകടം; ‘കാർ ഓടിച്ചത് ആഗ്രഹം കൊണ്ട്, വാഹനം ഇറക്കിയത് വീട്ടുകാർ അറിയാതെ’;17കാരന്റെ മൊഴി പുറത്ത്
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച 17കാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ വാഹനം പുറത്തെടുത്തതെന്നാണ് കൗമാരക്കാരൻ പൊലീസിന് നൽകിയ മൊഴി. അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ റോഡിലുണ്ടായിരുന്ന സ്കൂട്ടർ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും മൊഴിയിൽ പറയുന്നതായാണ് വിവരം. അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (56) ആണ് മരിച്ചത്. ആലുവയിലെ ഫ്ലാറ്റിൽനിന്ന് വീട്ടുകാരറിയാതെ ജഡ്ജിയുടെ മകനായ 17കാരൻ ബെൻസ് കാറുമായി പുറത്തുപോകുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു […]
Read more