Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേരാനല്ലൂർ വാഹനാപകടം; 17കാരന്റെ വിവരങ്ങൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിലെ പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പൊലീസ്. 17 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് നടപടി.

അതേസമയം, 17കാരന്റെ പിതാവിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിക്ക് ഉയർന്ന സ്വാധീനമുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഈ മാസം അഞ്ചിലേക്ക് മാറ്റി. അതേസമയം, ജഡ്ജിയെ അറസ്റ്റ് ചെയ്യുന്നത് കോടതി നേരത്തെ വിലക്കിയിരുന്നു. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന് ആരോപിച്ചിരുന്നു. ഈ പരാതിയിൽ ക്രൈംബ്രാഞ്ച് ഉടൻ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും.

പ്രതിയായ 17കാരൻ അഡീഷണൽ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് കാർ ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമത്തിലെ 199A വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമായിരുന്ന കാര്യം അറിയില്ലായിരുന്നുവെന്ന നിലപാടിലാണ് ജഡ്ജി. എന്നാൽ, 17കാരൻ നേരത്തെ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അപകടസമയത്ത് കൗമാരക്കാരൻ ഓടിച്ചിരുന്ന ആഡംബര കാർ മണിക്കൂറിൽ 104 കിലോമീറ്ററിലധികം വേഗത്തിലായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട മൊബൈൽ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിലുണ്ടെന്നാണ് സൂചന. ഇതിന് മുമ്പ് 208 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പ്രതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നുവെന്നും ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix