ലണ്ടന്‍: ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ആശ്വാസമായി യുകെയിലെ കുടിയേറ്റ നിയമങ്ങളില്‍ പുതിയ മാറ്റം. യുകെയില്‍ നിലവിലുള്ള കുടിയേറ്റ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സ്ഥിരതാമസത്തിന് (ഇന്‍ഡെഫിനൈറ്റ് ലീവ് ടു റിമെയിന്‍ – ഐഎല്‍ആര്‍) 15 വര്‍ഷം കാത്തിരിക്കണമെന്ന മുന്‍ തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. യുകെയിൽ ഇത്തരം വിസകളിലുള്ള മലയാളി പ്രവാസികൾക്ക് വലിയ ആശ്വാസമാണ് ഈ നീക്കം.
2025 മെയ് മാസത്തിന് മുമ്പ് യുകെയില്‍ എത്തുകയും, വര്‍ഷത്തില്‍ കുറഞ്ഞത് 25,000 പൗണ്ട് വരുമാനം നേടുകയും ചെയ്യുന്ന സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക്, അഞ്ച് വര്‍ഷത്തിന് ശേഷം ‘ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്ന്‍’ (ഐഎല്‍ആര്‍- അനിശ്ചിതകാലത്തേക്ക് യുകെയില്‍ തുടരാനുള്ള അനുമതി) ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും. വിസയുടെ പ്രാഥമിക നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക്, അഞ്ച് വര്‍ഷത്തെ പുതിയ യോഗ്യതാ കാലയളവോടെ രണ്ടാമതൊരു അവസരം നല്‍കുമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് അറിയിച്ചു.
കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള ഐഎല്‍ആര്‍ കാത്തിരിപ്പ് കാലാവധി 15 വര്‍ഷമാക്കുമെന്ന മുന്‍ തീരുമാനമാണ് ഇപ്പോള്‍ പത്ത് വര്‍ഷമായി ചുരുക്കിയിരിക്കുന്നത്. ഇപ്പോള്‍ കുറഞ്ഞ വരുമാനമുള്ള മറ്റ് തൊഴിലാളികള്‍ക്ക് 10 വര്‍ഷം കൊണ്ട് ഐഎല്‍ആര്‍ നേടാനാകും. ഈ പത്ത് വര്‍ഷ കാലയളവില്‍ ഇവര്‍ക്ക് നിലവിലെ താല്‍ക്കാലിക വിസകള്‍ യഥാസമയം പുതുക്കാം. ഐഎല്‍ആര്‍ ലഭിക്കുന്നവര്‍ക്ക് യുകെയില്‍ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അവകാശമുണ്ട്. കൂടാതെ, അവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കോ അപേക്ഷിക്കാനും അവസരമുണ്ട്. അതേസമയം, ഏതെങ്കിലും തരത്തിലുള്ള കുടിയേറ്റ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള കാത്തിരിപ്പ് 20 വര്‍ഷമായി നീളുമെന്ന കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.




