Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cyber crime

അമിതലാഭം വാഗ്ദാനം ചെയ്ത് വാട്സാപ്പിലൂടെ 92 ലക്ഷം തട്ടി

കോഴിക്കോട്: ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം കോഴിക്കോട് മാളിക്കടവ് സ്വദേശിയിൽ നിന്ന് 92 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് 61കാരനെ പ്രതികൾ വലയിലാക്കിയത്. മാർച്ച് 10 മുതൽ ഈ മാസം 4 വരെ നടന്ന ഇടപാടുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർത്തതിന് പിന്നാലെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ഓഹരി നിക്ഷേപത്തിന്റെ പേരിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു. ഉയർന്ന […]
Read more

ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം

വാഷിംഗ്ടൺ: അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്കൂളുകളും സർവകലാശാലകളും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രമുഖ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറായ ‘കാൻവാസ്’ ഹാക്ക് ചെയ്യപ്പെട്ടതോടെ ഏകദേശം 9,000-ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തകരാറിലായി. സെമസ്റ്റർ പരീക്ഷകളും അവസാന ഘട്ട മൂല്യനിർണയങ്ങളും നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠനവും പരീക്ഷാ നടപടികളും ബാധിക്കപ്പെട്ടു. ‘ഷൈനി ഹണ്ടേഴ്‌സ്’ എന്ന ഹാക്കിങ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാൻവാസിന്റെ മാതൃകമ്പനിയായ ‘ഇൻസ്ട്രക്ചർ’ ഹാക്ക് […]
Read more

25 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

കൊച്ചി: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ എറണാകുളം സ്വദേശിയായ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കൊച്ചി സിറ്റി സൈബർ പൊലീസാണ് ഹൈദരാബാദിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണമൂർത്തി (36), ബങ്ക ടൈസൺ രാജു (34) എന്നിവരാണ് പിടിയിലായത്. ‘Capitallx.com’ എന്ന വെബ്സൈറ്റ് വഴി, സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ക്യാപിറ്റലിക്സ്’ എന്ന സ്ഥാപനത്തിന്റെ പേരിൽ ട്രേഡിംഗ് നടത്തി ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് വ്യവസായിയിൽ നിന്ന് […]
Read more

ഡീപ്‌ഫേക്ക് വീഡിയോകൾ ഉപയോഗിച്ച് തട്ടിപ്പ്; അഹമ്മദാബാദിൽ നാലംഗ സംഘം പിടിയിൽ

അഹമ്മദാബാദ്: എഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ വീഡിയോകൾ (ഡീപ്‌ഫേക്ക്) നിർമ്മിച്ച് ബിസിനസുകാരനെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ. കനുഭായ് പർമാർ, ആശിഷ് വനന്ദ്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരെയാണ് അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇറക്കുമതി-കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന അഹമ്മദാബാദ് സ്വദേശിയായ ബിസിനസുകാരനെയാണ് സംഘം ലക്ഷ്യമിട്ടത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകൾ വഴി ആധാർ ബയോമെട്രിക് സ്ഥിരീകരണം മറികടക്കുകയായിരുന്നു. തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലെ […]
Read more

സിം കാർഡുകൾക്ക് ബയോമെട്രിക് നിർബന്ധമാക്കുന്നു; കർശന നിയന്ത്രണങ്ങളുമായി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ വിപ്ലവകരമായ നടപടികളുമായി കേന്ദ്ര സർക്കാർ. വ്യാജ രേഖകൾ ഉപയോഗിച്ച് സിം കാർഡുകൾ സംഘടിപ്പിക്കുന്നത് തടയാനായി പുതിയ സിം കണക്ഷനുകൾ നൽകുന്നതിന് മുൻപ് നിർബന്ധിത ബയോമെട്രിക് പരിശോധന ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശിപാർശ ചെയ്തു. തട്ടിപ്പുകാർ പ്രധാനമായും ആശ്രയിക്കുന്ന വ്യാജ സിം കാർഡുകളുടെ ലഭ്യത പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുൾപ്പെടെയുള്ള സുപ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. […]
Read more

സ്‌മാർട്ട്‌ഫോണുകളിൽ അടിയന്തര അപ്‌ഡേറ്റ് സന്ദേശങ്ങൾ വഴി സൈബർ തട്ടിപ്പ്; ജാഗ്രതാനിർദേശവുമായി കേരള പോലീസ്

വിവോ, ഐക്യു സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. ‘അടിയന്തര സിസ്റ്റം അപ്‌ഡേറ്റ്’ എന്ന പേരിൽ ഫോൺ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ സന്ദേശങ്ങൾ വഴിയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ വലയിലാക്കുന്നത്. ഒറിജിൻ ഒഎസ് അപ്‌ഡേറ്റ് എന്ന വ്യാജേന വരുന്ന ഇത്തരം സന്ദേശങ്ങളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണുകളിലേക്ക് അപകടകരമായ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടുകയും ചെയ്യുന്നു. ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കി അക്കൗണ്ടുകളിൽ നിന്ന് […]
Read more

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കി പുതിയ സാമ്പത്തിക തട്ടിപ്പു നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ പ്രചരിപ്പിച്ച് ‘നിങ്ങളുടെ ഫോണില്‍ PhonePe ആപ്പ് ഉണ്ടെങ്കില്‍ എളുപ്പത്തില്‍ 12000 സമ്പാദിക്കാം’ എന്ന തരത്തിലുള്ള സന്ദേശം നല്‍കി കൊണ്ടാണ് ഈ തട്ടിപ്പ് തുടങ്ങുന്നത്. ക്ലിക്ക് ചെയ്യുന്നതോടെ മൊബൈല്‍ ഫോണില്‍ PhonePe ആപ്പ് സ്വയം തുറക്കുന്നതായും അവിടെ 1499 എന്ന തുക കാണിക്കുകയും ചെയ്യുന്നു. തുക ലഭിക്കാനായി പിന്‍ […]
Read more

പഹല്‍ഗാം ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചു എന്നാരോപിച്ച്‌ തട്ടിപ്പ്; കണ്ണൂരില്‍ വയോധികയുടെ ഒന്നര കോടി തട്ടി

കണ്ണൂർ: വീണ്ടും വീഡിയോ കോള്‍ വഴി തട്ടിപ്പ്. സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് എത്തിയവർ കണ്ണൂരിലെ വയോധികയില്‍ നിന്നാണ് ഒന്നര കോടിയിലധികം രൂപ തട്ടിയെടുത്തത്. പഹല്‍ഗാം ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചു എന്ന ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് തട്ടിപ്പ് സംഘം 77കാരിയെ വിശ്വസിപ്പിച്ചത്.സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം വാട്‌സാപ്പില്‍ വീഡിയോ കാേള്‍ ചെയ്യുകയായിരുന്നു. പഹല്‍ഗാം ഭീകരരില്‍ നിന്ന് വയോധികയുടെ ആധാർ കാർഡ് കണ്ടെത്തിയെന്ന് സംഘം അറിയിച്ചു.ഭീകരരില്‍ നിന്ന് വയോധിക പണം സ്വീകരിച്ചു എന്നാണ് കരുതുന്നതെന്നും തെളിവുകള്‍ അതിലേക്കാണ് […]
Read more

ഓൺലൈൻ ഷെയർ ട്രേഡിംഗ് വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ മൂന്നു പേരെ പിടികൂടി

തൃശ്ശൂർ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വയോധികനിൽ നിന്നും 78 ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പിടികൂടി ഇരിങ്ങാലക്കുടയിൽ വാട്സ്ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ മൂന്നു പ്രതികളെ തൃശ്ശൂർ റൂറൽ സൈബർ പോലീസ് പിടികൂടി. കാറളം വെള്ളാനി കായം പുറത്ത് വീട്ടിൽ ആഗ്നേയ് പ്രസാദ് 30 വയസ്സ്, നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടിൽ സുധീഷ് […]
Read more

ആലപ്പുഴ സ്വദേശിയായ വയോധികൻ്റെ എട്ട് കോടി തട്ടിയ യുവാവ് പിടിയിൽ

ആലപ്പുഴ: വയോധികനിൽനിന്ന് ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ 8.08 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ. സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തു (23) ആണ് അറസ്റ്റിലായത്. വാട്സാപ്പ് കോളിലൂടെ ബന്ധപ്പെട്ട് ഷെയർ ട്രേഡിങ് കമ്പനി പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരനെക്കൊണ്ട് RARCII എന്ന വ്യാജ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം 2025 സെപ്തംബർ 24 മുതൽ ഡിസംബർ 20 വരെ 73 തവണയായാണ് പണം തട്ടിയത്. വ്യാജ ആപ്പിൽ ലാഭം കാണിച്ചും സി778 റിലയൻസ് […]
Read more
Advertisement
WhiteswanTV Footer